അഞ്ചാം വരവിലും രാജാവായി അയ്യർ... ! സിബിഐ -5 ദ മാസ്റ്റർ ബ്രെയ്ൻ റിവ്യൂ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഞ്ചാം വരവിലും രാജാവായി അയ്യർ… ! സിബിഐ -5 ദ മാസ്റ്റർ ബ്രെയ്ൻ റിവ്യൂ

സൂരജ് ഇലന്തൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 01:11 pm IST
Facebook
Twitter
WhatsAppTelegram

If You Judge People…. You Have No Time To Love Them…

മദർ തെരേസയുടെ വചനം ടൈറ്റിലിൽ കാണിച്ചു കൊണ്ട് തുടങ്ങുന്ന സിബിഐ സീരീസിന്റെ അഞ്ചാം പതിപ്പ്… പക്ഷെ ക്ലൈമാക്സ് എത്തുമ്പോൾ മാത്രമേ ഈ വാചകങ്ങൾ വില്ലനെ ഉദ്ദേശിച്ചായിരുന്നു എന്നത് മനസിലാവുക… 34 വർഷങ്ങൾക്ക് മുൻപ് സൃഷ്ടിക്കപ്പെട്ട അതീവ ബുദ്ധിശാലിയായ ഒരു കുറ്റാന്വേഷകനും സംഘവും അത്യാധുനിക സാങ്കേതികവിദ്യകളുടെ ഈ കാലത്ത് നടത്തുന്ന നവീന രീതിയിലുള്ള വേട്ട 162 മിനിറ്റുകൾ കൊണ്ട് കെ മധു-എസ് എൻ സ്വാമി ദ്വയം പറയുമ്പോൾ പ്രേക്ഷകർക്ക് മുൻപിൽ നിറഞ്ഞു നിൽക്കുന്നത് ഒരു മാറ്റവുമില്ലാതെ 1988 ൽ കണ്ട അതേ സേതുരാമയ്യർ തന്നെയാണ്. അത് തന്നെയാണ് ചിത്രത്തിന്റെ മുഖ്യആകർഷണവും…

നെറ്റിയിൽ കുറിയും തൊട്ട് കൈകൾ പിന്നിൽ കെട്ടി ലോകപ്രശസ്തമായ പശ്ചാത്തല സംഗീതം അകമ്പടിയാക്കി സേതുരാമയ്യർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന രംഗം മുതൽ 1988-2022 വരെയുള്ള സുദീർഘമായ കാലം അപ്രസക്തമാകുന്നു…. സി ബി ഐ സീരീസിൽ ഏറ്റവും വ്യത്യസ്തനായ കുറ്റവാളിയും, അവനെ കുടുക്കാനുള്ള തന്ത്രങ്ങളും ആവിഷ്കരിച്ചിരിക്കുന്നത് അഞ്ചാം പതിപ്പിലാണെന്ന് തോന്നുന്നു.

ലോക പ്രശസ്ത സ്പാനിഷ് എഴുത്തുകാരനായ അർജന്റീനക്കാരൻ ജോർജ്ജ് ലൂയിസ് ബോർഗസ് അമേരിക്കൻ സാഹിത്യകാരനായിരുന്ന എഡ്ഗാർ അലൻ പോ യുടെ കൃതികളെപറ്റി പണ്ടെഴുതിയ ചില ലേഖനങ്ങളുണ്ട്. വ്യത്യസ്തമായ കുറ്റാന്വേഷണ കഥകൾ രചിച്ചിരുന്ന എഡ്ഗാർ അലൻ പോ ഡിറ്റക്ടീവ് ഫിക്ഷനുകളുടെ കുലപതിയായിരുന്നു.. എഡ്ഗാറിനെ പറ്റിയുള്ള ലേഖനങ്ങളിൽ കൂടി ബോർഗസ് സ്ഥാപിച്ചത് ഡിറ്റക്ടീവ് ഫിക്ഷൻ എന്നാൽ ഏറ്റവും ധിഷണമായ ഒരു കലയാണ് എന്നാണ്..

അനുവാചകരെ സമ്മർദ്ദത്തിലാക്കി കഥ മുന്നോട്ട് പോവുക, പ്രതീക്ഷിക്കാത്തയിടങ്ങളിൽ ട്വിസ്റ്റ് സംഭവിപ്പിക്കുക അങ്ങനെ അവസാനം വരെ ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നിർത്തുക ഇതൊക്കെ കൊണ്ടാകണം ഏറ്റവും ധിഷണമായത് എന്ന വിശേഷണം ഡിറ്റക്റ്റീവ് ഫിക്ഷന് ബോർഗസ് ചാർത്തിക്കൊടുത്തത്… അതേ മാർഗ്ഗമാണ് സി ബി ഐ അഞ്ചാം പതിപ്പിലും എസ് എൻ സ്വാമി അവലംബിച്ചിരിക്കുന്നത്.. ബാസ്കറ്റ് കില്ലിങ്ങ് മാതൃകയിൽ കൊലപാതകങ്ങൾ ചെയ്യുന്ന അജ്ഞാത കൊലയാളിയിലേക്ക് പടി പടിയായി അയ്യരുടെ തലച്ചോർ ചെന്നെത്തുന്ന രീതി..

ബാസ്കറ്റ് കില്ലിങ്ങ് ആധാരമാക്കി നിരവധി വിദേശസിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട് എങ്കിലും അതുമായൊന്നും യാതൊരു സാമ്യവും അഞ്ചാം പതിപ്പിലെ സി ബി ഐ ക്കില്ല.
അഗതാക്രിസ്റ്റിയുടെ കുപ്രസിദ്ധ നോവലായ AND THEN THERE WHERE NUN എന്ന നോവലിൽ കുറ്റവാളിയെ പറ്റിയുള്ള നിർണ്ണായക വിവരങ്ങൾ ലഭിക്കുന്നത് മത്സ്യതൊഴിലാളികൾ കടലിൽ വീശിയ വലയിൽ കുടുങ്ങിയ ഒരു കുപ്പിയിൽ നിന്നായിരുന്നു.

അതേപോലെ ആരും ഒട്ടും പ്രതീക്ഷിക്കാത്ത ചില സ്ഥലങ്ങളും, സൂചനകളും, ചില വാക്കുകൾ പോലും സിബിഐ 5ൽ കൊലയാളിയിലേക്കുള്ള യാത്രയിൽ അയ്യരേയും സംഘത്തേയും സഹായിക്കുന്നത് കാണാം.അത് കൊണ്ടൊക്കെയാണ് ക്ലൈമാക്സിന് മുകളിൽ ആന്റി ക്ലൈമാക്സും അതിനും മുകളിൽ മറ്റൊരു ആന്റി ക്ലൈമാക്സും വരെ ചിത്രം നീണ്ടത്. അഞ്ചാം പതിപ്പിലും സേതുരാമയ്യർ എന്ന കൂർമ്മബുദ്ധിക്കാരനായ സിബിഐ ഓഫിസർ 1988 ലെ പോലെതന്നെ തുടരുന്നു എങ്കിൽ അതിന്റെ ക്രെഡിറ്റ് മമ്മൂട്ടി എന്ന മഹാനടന് മാത്രം അവകാശപ്പെട്ടതാണ്. നോക്കിലും വാക്കിലും ചെറുചലനങ്ങളിൽ പോലും ആ നീതി പുലർത്താൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്.

അയ്യരുടെ അന്വേഷണസംഘത്തിലെ മുകേഷ് ഉൾപ്പെടെയുള്ള മുഴുവൻ അഭിനേതാക്കളുടെയും പ്രകടനം അതിദയനീയമാണ്.രഞ്ജിപണിക്കർ അൽപ്പം മസിൽ വിട്ട് അഭിനയിച്ചിരുന്നെങ്കിൽ എന്ന് ഏതൊരാളും ആത്മാർഥമായി ആഗ്രഹിച്ചു പോകും.. സായികുമാർ-ആശാശരത് ജോഡി നിലവാരം പുലർത്തിയിട്ടുണ്ട്. ഈ സിനിമയിലെ ഏറ്റവും വമ്പൻ ട്വിസ്റ്റ് ഏതെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം ജഗതിശ്രീകുമാർ പ്രത്യക്ഷപ്പെടുന്ന രംഗം തന്നെയാണ്. ഏറ്റവും കൂടുതൽ കൈയ്യടി കിട്ടിയതും വിക്രമിനെ സ്ക്രീനിൽ കാണുന്ന നിമിഷത്തിലാണ്.

ഒരെത്തും പിടിയും കിട്ടാതെ അയ്യർ പകച്ചു നിൽക്കുമ്പോൾ അന്വേഷണത്തിൽ നിർണ്ണായകമായ ട്വിസ്റ്റ് ഉണ്ടാക്കുന്നത് ജഗതിയുടെ കഥാപാത്രമാണ്. ഒരൊറ്റ സീനിൽ മാത്രമാണെങ്കിലും ആ അതുല്യ കലാകാരനെ നീണ്ട ഇടവേളക്ക് ശേഷം സ്ക്രീനിൽ കാണുമ്പോൾ കണ്ണ് നിറയാത്തവർ ചുരുക്കമായിരിക്കും… 1988ൽ ഓമന കൊലപാതകാന്വേഷണം മുതൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഡിറ്റക്റ്റീവ് ത്രില്ലറുകളെന്ന് ബഹുമതി ചാർത്തിക്കിട്ടിയ സി ബി ഐ സീരീസിന് തുടർച്ചയുണ്ടാകുമെന്ന നിർണ്ണായക സൂചന നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്..

Tags: CBIcbi 5
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies