രണ്ട് ലോകമഹായുദ്ധങ്ങൾ കണ്ടവൻ; വയസ്സ് 190; ഇതാരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ; വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രണ്ട് ലോകമഹായുദ്ധങ്ങൾ കണ്ടവൻ; വയസ്സ് 190; ഇതാരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 07:14 pm IST
Facebook
Twitter
WhatsAppTelegram

ജനിച്ചത് 1832 ൽ, വയസ്സ് 190, രണ്ട് ലോക മഹായുദ്ധങ്ങൾക്കും സാക്ഷിയാണ്. ഇതേതാ ഇങ്ങനെ ഒരു കക്ഷി എന്നല്ലേ ചിന്തിക്കുന്നത്. എന്തായാലും ചിന്തിച്ച് തല പുണ്ണാക്കേണ്ട, ജൊനാഥൻ എന്ന് പേരുള്ള ഒരു ആമയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായമുള്ള ജീവി എന്ന നിലയിൽ ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച ആമ.

ആമകളും ടെറാപ്പിനുകളും അടങ്ങുന്ന ചെലോണിയൻ വിഭാഗത്തിലെ ഏറ്റവും പ്രായം ജീവിയാണ് ജോനാഥൻ. ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് റിപ്പോർട്ട് അനുസരിച്ച്, ജോനാഥൻ 1832-ൽ ജനിച്ചതായാണ് വിശ്വസിച്ചു പോരുന്നത്. അങ്ങനെയങ്കിൽ ഈ വർഷം ജോനാഥന് 190 വയസ്സായി. ജൊനാഥൻ ജനിച്ച സമയത്ത് ഉണ്ടായിരുന്നവരാരും ഇപ്പോൽ ജീവിച്ചിരിപ്പില്ലാത്തത് കാരണം ഏകദേശ കണക്കുകൾ മാത്രമാണ് ഉള്ളത്. 1882 ൽ സീഷെൽസിൽ നിന്ന് ബ്രിട്ടീഷ് അധീന പ്രദേമായ സെന്റ് ഹെലീന ദ്വീപിൽ എത്തിച്ചേരുമ്പോൾ ജൊനാഥൻ പൂർണവളർച്ച പ്രാപിച്ച് തന്റെ അമ്പതുകളിൽ ആയിരുന്നു. ഇത് വെച്ചാണ് ആമയുടെ വളർച്ച കണക്കാക്കിയത്.

190 പിന്നിടുമ്പോൾ ജൊനാഥന് കാഴ്ചശക്തിയോ ഘ്രാണശക്തിയോ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ വെറ്ററിനറി ജീവനക്കാരാണ് ആമയെ പരിപാലിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ഇവർ ഭക്ഷണം നൽകും. കാബേജ്, കുക്കുംബർ, കാരറ്റ്, ആപ്പിൾ, ബനാന എന്നിവയെല്ലാമാണ് ജോനാതന്റെ ഇഷ്ടഭക്ഷണം.
ഈ ആഹാരത്തിൽ ജോനാതന്റെ നിലനിൽപ്പിന് ആവശ്യമായ കലോറികൾ, വൈറ്റമിനുകൾ, മിനറലുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരിക്കും. പക്ഷേ ആഴ്ചയിലൊരിക്കലേ കഴിക്കു.

പ്രായമായേങ്കിലും ജൊനാഥന്റെ കേൾവി ശക്തിക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മനുഷ്യരുമായി ഇടപെടുന്നത് ജോനാഥന് ഇഷ്ടമാണ്. ജോ ഹോളിൻ എന്ന വെറ്ററിനേറിയനാണ് ജോനാതന്റെ പ്രിയ ചങ്ങാതി. ജോനാഥൻ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സെന്റ് ഹെലീനയിലെ ഗവർണറുടെ വസതിയിലാണ് ചെലവഴിച്ചത്. ഡേവിഡ്, എമ്മ, ഫ്രെഡ് എന്നീ പേരുകളുള്ള മറ്റു മൂന്ന് ആമകളും ജോനാഥന് കൂട്ടായി ഇവിടെയുണ്ട്.

ജോനാഥൻ ഗിന്നസിൽ ഇടംനേടുന്നതിന് മുമ്പ് ആ നേട്ടം കൈവരിച്ചത് തുയി മലില എന്ന ആമയായിരുന്നു. 1777 ൽ ടോങ്കയിലെ രാജകുടുംബത്തിന് ക്യാപ്റ്റൻ കുക്ക് സമ്മാനിച്ചതായിരുന്നു മലിലയെ. 188 വയസുവരെ ജീവിച്ച മലില 1965 ലാണ് മരണമടയുന്നത്.

Tags: JonathanTORTOISE
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies