പത്തനംതിട്ട : പത്തനംതിട്ടയിൽ വീട്ടമ്മയെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. പാമല സ്വദേശിനി ഇന്ദിരാമ്മ (62) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ കുന്നന്താനം സ്വദേശി പ്രദീപിനെ കീഴ്വായ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. ഇന്ദിരാമ്മയുടെ വീട്ടിലെത്തിയ പ്രതി ബിയർ കുപ്പി കൊണ്ട് ഇവരെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ പ്രദീപ് മൂന്ന് പേരെ ആക്രമിച്ചു.
എട്ട് വയസുകാരനടക്കം മൂന്ന് പേരെയാണ് പ്രതി കുത്തിയത്. ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സയിലാണ്. അതേസമയം ആരുടേയും പരിക്ക് ഗുരുതരമല്ല. അക്രമാസക്തനായ പ്രതിയെ പോലീസ് രണ്ട് കിലോ മീറ്റർ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇയാൾക്ക് മാനസിക വൈകല്യമുണ്ടോയെന്നും പോലീസ് സംശയിക്കുന്നു.















