മലപ്പുറം: മലപ്പുറത്ത് ഗുഡ്സ് ഓട്ടോയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വെന്തുമരിച്ചു. കുട്ടിയുൾപ്പെടെയാണ് മരിച്ചത്. അഞ്ച് വയസുള്ള ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മലപ്പുറം പെരിന്തൽമണ്ണയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടക്കുന്നത്.
പറമ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോയാണ് കത്തിനശിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമ സഫ എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്.
സംഭവത്തിൽ ഓട്ടോ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. വലിയ സഫോടന ശബ്ദത്തോടെയാണ് ഓട്ടോ കത്തിനശിച്ചതെന്നും സമീപത്ത് നിന്നും പടക്കവും മണ്ണെണ്ണയും ലഭിച്ചതായും നാട്ടുകാർ പ്രതികരിച്ചു.
ഭർത്താവ് മുഹമ്മദിന്റെ മൃതദേഹം സമീപത്തെ കിണിറിൽ നിന്നാണ് കണ്ടെത്തിയത്. തീകൊളുത്തിയതിന് പിന്നാലെ കിണറ്റിൽ ചാടിയതാകാമെന്നാണ് പോലീസ് കരുതുന്നത്. മുഹമ്മദ് എന്നയാൾ ഭാര്യയെയും മക്കളെയും തീകൊളുത്തിയതിന് ശേഷം സ്വയം ആത്മഹത്യ ചെയ്തതാകാമെന്നും പോലീസ് പറയുന്നു. മേലാറ്റൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്.
Comments