ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ ഭീകരനെ പിടികൂടി പോലീസ്. ഏറെ നാളുകളായി സജീവ ഭീകരപ്രവർത്തകനായിരുന്ന മുഹമ്മദ് ഇഷ്ഫാഖ് ഷെർഗോജ്രിയെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
അനന്ത്നാഗിലെ കൊക്കർനാഗ് ഏരിയയിൽ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഭീകരനെ പിടികൂടാനായത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. കശ്മീർ പോലീസും ഇന്ത്യൻ സൈന്യവും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്.
നൗഗാം സ്വദേശിയായ ഭീകരൻ 2017 സെപ്റ്റംബർ മുതൽ ഹിസ്ബുൾ-മുജാഹിദീൻ സംഘടനയുടെ ഭാഗമാണെന്നും കശ്മീർ പോലീസ് വ്യക്തമാക്കി.
Comments