'പത്ത് വർഷമായി അമിത് ഷായെ അറിയാം': കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് 'വെജിറ്റേറിയൻ' വിരുന്നൊരുങ്ങി സൗരവ് ഗാംഗുലി
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പത്ത് വർഷമായി അമിത് ഷായെ അറിയാം’: കേന്ദ്ര ആഭ്യന്തരമന്ത്രിയ്‌ക്ക് ‘വെജിറ്റേറിയൻ’ വിരുന്നൊരുങ്ങി സൗരവ് ഗാംഗുലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 10:44 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രിയ്‌ക്ക് വിരുന്നൊരുക്കി ബിസിസിഐ അദ്ധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി. കൊൽക്കത്തയിലെ ഗാംഗുലിയുടെ വസതിയിലായിരുന്നു ഇന്ന് വൈകിട്ട് വിരുന്നൊരുക്കിയത്. അമിത് ഷായുടെ സന്ദർശന വിവരം അറിഞ്ഞ് നിരവധി പേർ ഗാംഗുലിയുടെ വസതിയ്‌ക്ക് മുന്നിൽ തടിച്ചു കൂടിയിരുന്നു. ബംഗാളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമിത് ഷാ പര്യടനം നടത്തുന്നത്.

ഗാംഗുലിയുടെ വീടിന് മുന്നിൽ തടിച്ചു കൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്ത ശേഷമാണ് അമിത് ഷാ വീട്ടിനുള്ളിലേക്ക് പ്രവേശിച്ചത്. അമിത് ഷായ്‌ക്ക് സസ്യാഹാരം മാത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു പതിറ്റാണ്ടായി അറിയാമെന്നും അദ്ദേഹവുമായി നിരവധി തവണ കൂടിക്കാഴ്‌ച്ച നടത്തിയിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ബംഗാളിലെത്തിയത്.

‘ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ നേരിൽ സംസാരിക്കാനുണ്ട്. 2008 മുതൽ അദ്ദേഹത്തെ എനിക്കറിയാം. ക്രിക്കറ്റ് കളിക്കുന്ന സമയത്ത് അമിത് ഷായെ നേരിൽ കണ്ടിട്ടുണ്ട്. എന്നാൽ മിക്ക സമയത്തും ഓരോരോ തിരക്കുകൾ കാരണം അധികം കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ മകനൊപ്പമാണ് ജോലി ചെയ്യുന്നതെ’ന്നും ഗാംഗുലി പറഞ്ഞു.

അമിത് ഷായ്‌ക്ക് വേണ്ടി എന്ത് പ്രത്യേക വിഭവമാണ് ഒരുക്കിയതെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അദ്ദേഹമൊരു വെജിറ്റേറിയൻ ആണെന്നാണ് ഗാംഗുലി നൽകിയ മറുപടി.വിരുന്നിന് ശേഷം കൊൽക്കത്തയിലെ സാംസ്‌കാരിക മന്ത്രായലം സംഘടിപ്പിക്കുന്ന പരാപാടിയിലും അമിത് ഷാ പങ്കെടുത്തു. ഗാംഗുലിയുടെ ഭാര്യയും നർത്തകിയുമായ ഡോണ ഗാംഗുലിയും സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്.

Tags: Amit Shahsourav ganguly
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു

റാണിപുരത്ത് സിപ് ലൈൻ അപകടം; ഓപ്പറേറ്ററായ യുവാവ് മരിച്ചു, ദുരന്തം ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് പറഞ്ഞത് മൗദൂദി’; പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies