കണ്ണൂർ: ഇരിട്ടിയിൽ വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പുന്നാട് സ്വദേശിനി ജഹാന ഷെറിനെയാണ് (19) കോളിക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച്ച ഉച്ചയോടെ ജഹാനയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസും ബന്ധുക്കളും അന്വേഷണം നടത്തുന്നതിനിടെയാണ് കോളിക്കടവ് പുഴയിൽ പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.
സെയ്ദ-മുനീറ ദമ്പതികളുടെ മകളാണ് ജഹാന. എസ്എൻഡിപി കോളേജിലാണ് പഠിക്കുന്നത്. ഒരു സഹോദരനുണ്ട്.
Comments