സ്വർണ്ണക്കടത്തുകാരനെന്ന് ആദ്യം തന്നെ സമ്മതിച്ചു, കാപ്‌സ്യൂൾ പരിശോധിച്ചപ്പോൾ സ്വർണ്ണമില്ല; കസ്റ്റംസിന് തലവേദനയായി യുവാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണ്ണക്കടത്തുകാരനെന്ന് ആദ്യം തന്നെ സമ്മതിച്ചു, കാപ്‌സ്യൂൾ പരിശോധിച്ചപ്പോൾ സ്വർണ്ണമില്ല; കസ്റ്റംസിന് തലവേദനയായി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 05:54 pm IST
Facebook
Twitter
WhatsAppTelegram

 

കോഴിക്കോട്: വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതും അത് കസ്റ്റംസിന്റെ പിടിയിലാകുന്നതും പുതിയ സംഭവമല്ല. ദിവസവും ഇത്തരത്തിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതും. എന്നാൽ കഴിഞ്ഞ ദിവസം ഗൾഫിൽ നിന്ന് എത്തി സ്വർണക്കടത്തുകാരനാണെന്ന് തുറന്ന് സമ്മതിച്ച യുവാവ് കസ്റ്റംസിനുണ്ടാക്കിയത് ചില്ലറ തലവേദനയല്ല. സ്വർണ്ണക്കടത്ത് കാരിയറെന്ന് ആദ്യമെ സമ്മതിച്ചെത്തുകയായിരുന്നു യുവാവ്.

6.40ന് ഷാർജയിൽ നിന്നുമെത്തുന്ന വിമാനത്തിൽ സ്വർണ്ണം കടത്തുമെന്ന് കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പരിശോധന നടത്തുന്നതിനിടെ വിമാനത്തിൽ നിന്നും ഇറങ്ങിയ ആൾ പിടിക്കപ്പെടണമെന്ന ഉദ്ദേശത്തോടെ തന്നെ ഉദ്യോഗസ്ഥരുടെ മുന്നിലെത്തി. സംശയം തോന്നുന്ന രീതിയിൽ പെരുമാറുകയും ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ താൻ കാരിയറാണെന്ന് സമ്മതിക്കുകയും ചെയ്തു.

ഷാർജയിൽ നിന്നും ഒരു സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണക്കടത്തിന് നിർബന്ധിച്ചെന്നും അരലക്ഷമാണ് പ്രതിഫലമെന്നുമായിരുന്നു യുവാവ് വെളിപ്പെടുത്തിയത്. തുടർന്ന് ഇയാളുടെ ശരീരത്തിനുള്ളിൽ നിന്ന് നാല് കാപ്‌സ്യൂളുകൾ കണ്ടെത്തി. എന്നാൽ പരിശോധനയിൽ കാപ്‌സ്യൂളിനുള്ളിൽ സ്വർണമില്ല. എന്താണ് തന്റെ ലക്ഷ്യമെന്ന് യുവാവ് വെളിപ്പെടുത്തിയതുമില്ല. എന്താണ് യുവാവിന്റെ ലക്ഷ്യമെന്ന് പരിശോധിച്ച് തലപുകഞ്ഞിരിക്കുകയാണ് കസ്റ്റംസ്.

സ്വർണ്ണം കടത്തിയ മറ്റൊരാളെ രക്ഷിക്കാനായി ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഇയാളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നോ ഈ കള്ളക്കഥയുടെ ലക്ഷ്യമെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു. എന്തായാലും സ്വർണ്ണം കണ്ടെത്തിയട്ടില്ലാത്തതിനാൽ യുവാവിനെ കസ്റ്റംസ് തിരിച്ചയക്കുകയും ചെയ്തു.

Tags: Gold Smugglingkarippurcapsule
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies