നാസയിൽ വരെ മുസ്ലിം പെൺകുട്ടികളെ എത്തിച്ച് മതപണ്ഡിതന്മാരുടെ വിയർപ്പിന്റെ ഫലം; പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ച അബ്ദുള്ള മുസ്ലിയാരെ പിന്തുണച്ച് എംഎസ്എഫ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാസയിൽ വരെ മുസ്ലിം പെൺകുട്ടികളെ എത്തിച്ച് മതപണ്ഡിതന്മാരുടെ വിയർപ്പിന്റെ ഫലം; പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ച അബ്ദുള്ള മുസ്ലിയാരെ പിന്തുണച്ച് എംഎസ്എഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 06:08 pm IST
Facebook
Twitter
WhatsAppTelegram

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പൊതുവേദിയിൽ വെച്ച് അപമാനിച്ച ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാരെ പിന്തുണച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. മത വിരോധികളും, ആരാജകവാദികളും പുരോഗമന തോലണിഞ്ഞ് നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെൺകുട്ടികളുടെ ഈ നവോത്ഥാനം സാധ്യമായത് എന്ന് പികെ നവാസ് ഫേസ്ബുക്കിൽ കുറിച്ചു.

എംടി ഉസ്താദിനെതിരായി നടന്നു കൊണ്ടിരിക്കുന്ന ലിഞ്ചിങിന് പിന്നിൽ ഈ അടുത്ത് ഉയർന്നുവന്ന ചില വർഗ്ഗീയ സംഘടനകളാണ്. തെറ്റുപറ്റുന്നവരെ തിരുത്താൻ വേണ്ട ജാഗ്രതയും, ആർജ്ജവവും, പക്വതയുമെല്ലാം സമുദായത്തെ നയിക്കുന്ന പണ്ഡിത സഭക്കുണ്ടെന്നും പികെ നിവാസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പുരസ്‌കാരം വാങ്ങാൻ വേദിയിലെത്തിയ പെൺകുട്ടിയെ മത പുരോഹിതൻ അപമാനിച്ചത്. ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത് എന്നാണ് ഇയാൾ ഉച്ചത്തിൽ ചോദിച്ചത്. ഇനി മേലിൽ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ച് തരാം. രക്ഷിതാവിനോട് വരാൻ പറയ് എന്നും അബ്ദുള്ള മുസ്ലിയാർ സംഘാടകരോട് പറഞ്ഞു. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു. പെൺകുട്ടികളെ പുറത്ത് കൊണ്ടുവരാതിരിക്കുന്ന നൂറ്റാണ്ടുകൾക്ക് മുൻപുള്ള രീതിയാണോ സമസ്ത നേതാക്കൾ ഇപ്പോഴും പാലിക്കുന്നത് എന്ന ആക്ഷേപങ്ങളാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി എംഎസ്എഫ് രംഗത്തെത്തിയത്.

പികെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

സമുദായത്തിലെ പെൺകുട്ടികൾ നേടിയെടുത്ത ഈ വിപ്ലവങ്ങൾക്കു പിറകിൽ പള്ളിയങ്കണങ്ങളിലും, മത പ്രഭാഷണ വേദികളിലും സാത്വികരായ പണ്ഡിതന്മാർ വിയർപ്പൊഴുക്കി പടുത്തുയർത്തിയ വിജ്ഞാന കേന്ദ്രങ്ങൾ നമുക്ക് മുന്നിലുണ്ട്. മത വിരോധികളും, ആരാജകവാദികളും പുരോഗമന തോലണിഞ്ഞ് നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെൺകുട്ടികളുടെ ഈ നവോത്ഥാനം സാധ്യമായത്.

സി എച്ചും, സീതി സാഹിബും, ബാഫഖി തങ്ങളും തിരികൊളുത്തുമ്പോൾ അവരെ വർഗ്ഗീയ മുദ്ര കുത്തിയ അതേ പൊതുബോധം തന്നെയാണ് ഇപ്പോഴും നിവർന്നു നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിൽ വരെ സമുദായത്തിലെ പെൺകുട്ടികൾ എത്തിനിൽക്കുന്നത് ഈ സാത്വികരുടെ വിയർപ്പിന്റെ ഫലമാണ്. മുസ്‌ലിം പണ്ഡിതന്മാരെ പ്രാകൃതരും, സ്ത്രീ വിരുദ്ധരുമായി വർണ്ണിക്കാനുള്ള അവസരങ്ങൾ പാഴാക്കാതെ പോരുന്ന ലിബറൽ ധാരകൾ എത്രയോ കാലമായി നമുക്കിടയിലുണ്ട്. ഈ ലിബറലുകൾ നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഒരു പുരോഗമന വാദിയാകുക എന്നൊരവസരം വീണുകിട്ടിയാൽ അതേറ്റുപിടിക്കാൻ വെമ്പുന്നവരായി നാം മാറരുത്.

ആദരണീയനായ എംടി ഉസ്താദിനെതിരായി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലിഞ്ചിങ് ഒട്ടും നിഷ്‌കളങ്കമായി ഉയർന്നു വന്നതല്ല. ഒരു ഇസ്ലാമോ ഫോബിക് കണ്ടന്റായി സാമൂഹിക മാധ്യമത്തിൽ ഇവയെല്ലാം പ്രചരിപ്പിക്കുന്നത് ഈ അടുത്ത് ഉയർന്നുവന്ന ചില വർഗ്ഗീയ സംഘടനകളാണ്. തെറ്റുപറ്റുന്നവരെ തിരുത്താൻ വേണ്ട ജാഗ്രതയും, ആർജ്ജവവും, പക്വതയുമെല്ലാം സമുദായത്തെ നയിക്കുന്ന പണ്ഡിത സഭക്കുണ്ട്. മുമ്പ് ആദരണീയനായ കല്ലായി സാഹിബിന് സംഭവിച്ച അബദ്ധം നേതൃത്വം എത്ര ജാഗ്രതയോടെയാണ് കൈകാര്യം ചെയ്തതെന്ന് നമുക്കറിയാവുന്നതാണ്.

എന്നാൽ സാമൂഹിക മാധ്യമത്തിലും, ചാനൽ മുറികളിലും കയറി നേതാക്കൾക്കും, പണ്ഡിതന്മാർക്കും സ്റ്റഡീ ക്ലാസെടുത്ത് തങ്ങളുടെ വായ്താരികൾ കൊണ്ട് നേതാക്കൾ ‘നല്ലകുട്ടികൾ’ ആകുന്നുണ്ടന്ന് പ്രസ്താവിക്കുന്ന അഭിനവ ജലീലുമാരെ തിരിച്ചറിയാൻ സമൂഹത്തിന് പക്വതയുണ്ടന്ന് ഇത്തരം വ്യക്തികൾ ഓർമ്മയിൽ വെക്കുന്നത് നന്നായിരിക്കും. ആദരണീയനായ എം.ടി ഉസ്താദിനെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തേണ്ടതുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

Tags: samasthamsf
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies