ഗുരുവായൂർ: സ്വർണ്ണവ്യാപാരിയുടെ വീട്ടിൽ നിന്ന് മൂന്ന് കിലോ സ്വർണ്ണം കവർന്നു. രണ്ട് ലക്ഷം രൂപയും മോഷണം പോയി. സ്വർണ്ണവ്യാപാരി കുരഞ്ഞിയൂർ ബാലന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഗുരുവായൂർ തമ്പുരാൻ പടിയിലെ വീട്ടിൽ വച്ചാണ് സംഭവം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ഒന്നേമുക്കാൽ കോടി രൂപ വിപണിയിൽ വില വരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മൊത്ത സ്വർണ്ണ വ്യാപാരിയായ ഇദ്ദേഹം താമസ സ്ഥലത്ത് നിന്നും പുറത്ത് പോയി വന്നപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Comments