കൊച്ചി:മോൻസൽ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ മോഹൻലാലിന് ഇഡി നോട്ടീസ്.അടുത്തയാഴ്ച ഇ.ഡി കൊച്ചി മേഖല ഓഫീസിൽ ഹാജരാകാനാണ് നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസിന് പുറമേ മറ്റൊരു കേസിലും മോഹൻലാലിന്റെ മൊഴിയെടുക്കും.
പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ.ഡി.ക്ക് മൊഴി ലഭിച്ചിരുന്നു. മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് വിവരം.
അതേസമയം മോൻസൺ കേസിൽ ഐജി ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. മോൻസനുമായി ബന്ധമുള്ള പ്രമുഖരയെല്ലാം വിളിച്ചു വരുത്തി മൊഴിയെടുക്കാനാണ് ഇഡിയുടെ നീക്കം. സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖരെയെല്ലാം ഇതിന്റെ ഭാഗമായി വിളിച്ചുവരുത്തുമെന്നാണ് റിപ്പോർട്ടുകൾ.
Comments