കൊറോണ വ്യാപനം: എഎഫ്സി ഏഷ്യൻ കപ്പ് ആതിഥേയത്വത്തിൽ നിന്ന് ചൈന പിൻവാങ്ങി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കൊറോണ വ്യാപനം: എഎഫ്സി ഏഷ്യൻ കപ്പ് ആതിഥേയത്വത്തിൽ നിന്ന് ചൈന പിൻവാങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2022, 03:57 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ കൊറോണ സാഹചര്യം കണക്കിലെടുത്ത് 2023 എഎഫ്സി ഏഷ്യൻ കപ്പിന്റെ ആതിഥേയത്വം വഹിക്കാനുള്ള അവകാശം ചൈന ഉപേക്ഷിച്ചതായി ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ശനിയാഴ്ച പ്രഖ്യാപിച്ചു. വൻകരയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ദേശീയ ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് നാല് വർഷത്തിൽ ഒരിക്കലാണ് നടക്കുന്നത്. അടുത്ത വർഷം ജൂൺ 16 മുതൽ ജൂലൈ 16 വരെ 10 നഗരങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടക്കേണ്ടിയിരുന്നത്.

വിപുലമായ ചർച്ചകൾക്ക് ശേഷം ചൈനീസ് ഫുട്‌ബോൾ അസോസിയേഷനുമായി (സിഎഫ്എ) എഎഫ്സി ഏഷ്യൻ കപ്പിന്റെ ആതിഥേയത്വം വഹിക്കാൻ കഴിയില്ലെന്ന് ഔദ്യോഗികമായി അറിയിച്ചതായി കോൺഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു. കൊറോണ മൂലമുണ്ടായ അസാധാരണമായ സാഹചര്യങ്ങൾ എഫ്‌സി അംഗീകരിക്കുന്നു. ഇത് ചൈനയെ അതിന്റെ ആതിഥേയത്വത്തിനുളള അവകാശങ്ങൾ ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതായും എഎഫ്‌സി വ്യക്തമാക്കി.

ടൂർണമെന്റിന്റെ ആതിഥേയത്വം സംബന്ധിച്ച തീരുമാനം യഥാസമയം വെളിപ്പെടുത്തുമെന്ന് എഎഫ്സി അറിയിച്ചു. ഈ മാസം ആദ്യം ഏഷ്യൻ ഗെയിംസ് സംഘാടകരായ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ, സെപ്റ്റംബറിൽ ചൈനീസ് നഗരമായ ഹാങ്ഷൗവിൽ നടക്കാനിരുന്ന കായിക മാമാങ്കം 2023 വരെ മാറ്റിവച്ചു. ചൈന സീറോ-കോവിഡ് നയം നടപ്പിലാക്കുന്നതിന്റ ഭാഗമായി നിയന്ത്രണങ്ങൾ തുടരുകയാണ്. ഒമിക്റോൺ വകഭേദത്തിന്റെ വ്യാപനത്തിന്റെ ഫലമായി രാജ്യത്തുടനീളമുള്ള നഗരങ്ങൾ കർശന നിയന്ത്രണങ്ങൾ നേരിടുകയാണ്.

തലസ്ഥാനമായ ബീജിംഗ് ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങൾ അധിക നിയന്ത്രണങ്ങളും പതിവ് പരിശോധനകളും തുടരുകയാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന ഷാങ്ഹായ് നഗരം ഒരു മാസത്തിലേറെയായി പൂട്ടിയിരിക്കുകയാണ്. ഫെബ്രുവരിയിൽ കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾക്ക് കീഴിൽ ബീജിംഗിൽ നടന്ന വിന്റർ ഒളിമ്പിക്സ് ഒഴികെ, ചൈനയിലെ മിക്ക അന്താരാഷ്‌ട്ര കായിക ഇനങ്ങളും മഹാമാരി കാരണം മാറ്റിവയ്‌ക്കുകയോ റദ്ദാക്കുകയോ ചെയ്തു.

ചൈനീസ് ഫോർമുല 1 ഗ്രാൻഡ് പ്രിക്സ് 2019 മുതൽ നടന്നിട്ടില്ല. അതേസമയം ചൈനീസ് താരം പെങ് ഷുവായിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് ഡബ്ല്യുടിഎ ടൂർണ്ണമെന്റുകൾ താൽക്കാലികമായി നിർത്തിവച്ചു. ഷാങ്ഹായ് മാസ്റ്റേഴ്‌സും ഒക്ടോബറിൽ നടക്കുന്ന ചൈന ഓപ്പണും ഉൾപ്പെടെ നാല് എടിപി ചാമ്പ്യൻഷിപ്പുകൾക്ക് ചൈന ഈ വർഷം ആതിഥേയത്വം വഹിക്കും.

പുതിയ ഫുട്‌ബോൾ സീസൺ എപ്പോൾ ആരംഭിക്കുമെന്ന് ചൈനീസ് സൂപ്പർ ലീഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈയിലെ ഈസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശവും ചൈനീസ് ഫുട്‌ബോൾ അസോസിയേഷന് വിട്ടുകൊടുത്തിരുന്നു. ഈ ടൂർണമെന്റ് ഇപ്പോൾ ജപ്പാനിൽ നടക്കുന്നു.

Tags: COVID-19China
Share
Tweet
SendShare

More News from this section

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies