തിരുവനന്തപുരം: കഴക്കൂട്ടത്ത് വിവാഹ സൽക്കാരത്തിനിടെ സംഘർഷം.ഒരാൾക്ക് കുത്തേറ്റു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണുവിനാണ് (28) കുത്തേറ്റത്. വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.
തിരുവനന്തപുരം മംഗലപുരത്ത് സ്വർണവ്യാപാരിയെ അക്രമിച്ച് സ്വർണം കവർന്ന കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ ജാസിംഖാനാണ് വിഷ്ണുവിനെ കുത്തിയത് എന്നാണ് പോലീസിന്റെ നിഗമാനം.
കല്യാണ വീട്ടിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ ജാസിംഖാൻ വിഷ്ണുവിന്റെ മുതുകിൽ കുത്തുകയായിരുന്നു. ജാസിംഖാന്റെ സംഘത്തിൽ മുൻപുണ്ടായിരുന്നയാളാണ് വിഷ്ണു എന്നാണ് വിവരം.
Comments