ന്യൂയോർക്:അമേരിക്കയിൽ മൂന്ന് ദിവസത്തിനിടയിൽ മൂന്ന് വെടിവെപ്പുകൾ നടന്നതിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ന്യൂയോർക്കിലെ ബഫല്ലോയിലും കാലിഫോർണിയയിലും ഇന്ന് ഹാരീസ് കൗണ്ടിയിലും നടന്ന വെടിവെപ്പിൽ സാധാരണക്കാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഭരണസംവിധാനത്തെ വെല്ലുവിളിക്കുന്ന കൊലപാതക സംസ്കാരം അമേരിക്കപോലുള്ള ജനാധിപത്യരാജ്യത്ത് വ്യാപിക്കുന്നത് ഏറെ ആശങ്കാ ജനകമാണെന്ന് ഗുട്ടാറസ് പറഞ്ഞു.
വെടിവെപ്പുകളെ അപലപിക്കുന്നു. ഒപ്പം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. കുറ്റംചെയ്തവർക്ക് ഉചിതമായ ശിക്ഷ തന്നെ ലഭിക്കണമെന്നും ജനാധിപത്യ രാജ്യത്തെ ക്രമസമാധാനം കയ്യിലെടുക്കാനുള്ള ശ്രമത്തെ എല്ലാവരും ഒത്തുചേർന്ന് ചെറുത്തുതോൽപ്പിക്കണമെന്നും ഗുട്ടാറസ് പറഞ്ഞു.
അമേരിക്കയിൽ വംശീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ അവസാനിക്കാത്തതിൽ ഏറെ ആശങ്കയുണ്ടെന്നും വംശീയതയുടേയും മതത്തിന്റേയും രാജ്യങ്ങളുടെ പേരിലുമുള്ള ഏതുതരം വേർതിരിവുകളും വിദ്വേഷം സൃഷ്ടിക്കുന്നതിനെ അപലപിക്കുന്നു. എല്ലാ സമൂ ഹവും ഒന്നിച്ചു ജീവിക്കാനുള്ള സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും ഒരുമിക്കണമെന്നും ഗുട്ടാറസ് പറഞ്ഞു.
Comments