കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി അപകടം. ചുരമിറങ്ങുന്നതിനിടെ ടാങ്കർലോറി മറിഞ്ഞു. ചുരത്തിലെ ആറാം വളവിന് മുകളിലാണ് അപകടം ഉണ്ടായത്.
വൈകീട്ടോടെയായിരുന്നു സംഭവം. കോഴിക്കോട്ടേക്ക് വരികയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയം ടാങ്കറിൽ ചരക്കൊന്നും ഉണ്ടായിരുന്നില്ല.
ലോറി മറിഞ്ഞതോടെ ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ലോറി നീക്കാനുള്ള ശ്രമങ്ങൾ താമരശ്ശേരി പോലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Comments