കുത്തബ് മിനാറിൽ 1200 വർഷം പഴക്കമുള്ള നരസിംഹ സ്വാമിയുടെയും പ്രഹ്ലാദന്റെയും വിഗ്രഹം കണ്ടെത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുത്തബ് മിനാറിൽ 1200 വർഷം പഴക്കമുള്ള നരസിംഹ സ്വാമിയുടെയും പ്രഹ്ലാദന്റെയും വിഗ്രഹം കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 08:04 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കുത്തബ് മിനാറിൽ നരസിംഹ സ്വാമിയുടെയും അദ്ദേഹത്തിന്റെ ഭക്തൻ പ്രഹ്ലാദന്റെയും വിഗ്രഹം കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ മുൻ ഉദ്യോഗസ്ഥൻ. കുത്തബ് മിനാറിലെ കുവാത്ത് ഉൽ ഇസ്ലാം എന്ന തൂണിൽ ഉണ്ടായിരുന്ന വിഗ്രഹങ്ങൾ എന്താണെന്ന് കണ്ടെത്താൻ ഏറെ വർഷങ്ങളായി പരിശ്രമം നടക്കുകയാണ്. എന്നാൽ ആ വിഗ്രഹം ആരുടേതാണെന്ന് കണ്ടെത്തിയെന്നും, അത് നരസിംഹ സ്വാമിയും ഭക്തൻ പ്രഹ്ലാദനും ആണെന്നും എഎസ്ഐയുടെ മുൻ റീജിയണൽ ഡയറക്ടറായ ധരംവീർ ശർമ പറഞ്ഞു.

8-9 നൂറ്റാണ്ടുകളിൽ രാജ്യത്ത് ഭരണം നടത്തിയിരുന്ന പ്രതിഹര രാജാക്കന്മാരുടെ കാലത്താണ് ഇത് പണിതത്. വിഗ്രഹത്തിന് 1200 ഓളം വർഷം പഴക്കമുണ്ടെന്നാണ് പുരാവസ്തു ഗവേഷകരുടെ കണ്ടെത്തൽ. ഈ വിഗ്രഹങ്ങളുടെ ചിത്രങ്ങൾ കൂടുതൽ പഠനങ്ങൾക്കായി അയച്ച് കൊടുത്തിട്ടുണ്ട്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ വിഗ്രഹം പണി കഴിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ഹിരണ്യകശിപു എന്ന ദുഷ്ടനെ വധിക്കുന്ന വിഷ്ണുവിന്റെ അവതാരമായ നരസിംഹത്തെ മാത്രമേ നാം കണ്ടിട്ടുള്ളൂ. എന്നാൽ ഹിരണ്യകശിപുവിനെ വധിച്ച ശേഷം നരസിംഹ ഭഗവാന്റെ കോപത്താൽ ഭൂമി മുഴുവൻ കത്തി നശിക്കാൻ ആരംഭിച്ചിരുന്നു. നരസിംഹ സ്വാമിയുടെ യഥാർത്ഥ ഭക്തനായിരുന്ന പ്രഹ്ലാദന് മാത്രമേ അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കാൻ സാധിക്കൂ എന്ന് ദേവന്മാർക്ക് മനസിലായി. തുടർന്ന് നരസിംഹ സ്വാമിയുട കോപം നിലയ്‌ക്കാൻ വേണ്ടി പ്രഹ്ലാദൻ പ്രാർത്ഥിച്ചു. തന്റെ ശിഷ്യന്റെ പ്രാർത്ഥനയിൽ സന്തുഷ്ടനായ ഭഗവാൻ പ്രഹ്ലാദനെ മടിയിലിരുത്തി സമാധാനിപ്പിക്കുകയാണ് ചെയ്തത്. ഈ വിഗ്രഹമാണ് കുത്തബ് മിനാറിലുള്ളത് എന്ന് ശർമ പറഞ്ഞു.

അഞ്ചാംനൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവിന്റെ കാലത്ത് സൂര്യന്റെ സ്ഥാനം നിരീക്ഷിക്കാൻ വേണ്ടിയാണ് കുത്തബ് മിനാർ പണിതത് എന്ന് ശർമ നേരത്തെ പറഞ്ഞിരുന്നു. ഗോപുരത്തിന് 25 ഇഞ്ച് ചെരിവുണ്ട്. സൂര്യനെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ചെരിച്ച് നിർമ്മിച്ചത്. ജൂൺ 21 ന് സൂര്യസ്തമയത്തിന്റെ സ്ഥാനം മാറുമ്പോൾ കുത്തബ് മിനാറിന്റെ ചെരിവ് കാരണം പ്രദേശത്ത് നിഴൽ വീഴുന്ന സ്ഥാനം മാറുന്നു. ഇത് ശാസ്ത്രമാണെന്നും പുരാവസ്തു സംബന്ധമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിക്രമാദിത്യമഹാരാജാവ് ഇതെല്ലാം കൃത്യമായി പഠിച്ച് മനസിലാക്കിയിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: idolQutub Minar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies