മുഖ്യമന്ത്രിയും മരുമകൻ മന്ത്രിയും കൂടി സംസ്ഥാനത്തിന്റെ ഖജനാവ് കട്ടുമുടിക്കുന്നു: കെ സുധാകരൻ
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മുഖ്യമന്ത്രിയും മരുമകൻ മന്ത്രിയും കൂടി സംസ്ഥാനത്തിന്റെ ഖജനാവ് കട്ടുമുടിക്കുന്നു: കെ സുധാകരൻ

Janam Web Desk by Janam Web Desk
May 20, 2022, 09:28 pm IST
A A
FacebookTwitterWhatsAppTelegram

പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെയും മരുമകൻ മുഹമദ് റിയാസിനെയും കടന്നാക്രമിച്ചിരിക്കുന്നത്. അഴിമതികളുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നതായി സുധാകരൻ ആരോപിച്ചു. കാലിയായ ഖജനാവിനെ സാക്ഷിയാക്കി അടിമുടി ധൂർത്തുമായി പിണറായി വിജയൻ സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്നത്. ഈ സർക്കാരിന്റെ നിർമ്മിതികൾ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറുകയാണ്.

സി പി എം നേതാക്കളുടെ ഇഷ്ടക്കാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമ്മിച്ച കൂളിമാട് പാലം തകർന്നത് കഴിഞ്ഞ ദിവസമാണ്.ഇതിലും കൃത്യമായ അഴിമതി ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തം. എന്നാൽ ആരോപണങ്ങൾ ഉയരുമ്പോൾ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും പഴിചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഊരാളുങ്കൽ തന്നെ നിർമിച്ച സംസ്ഥാന ഐടി മിഷൻ കെട്ടിടവും തകർന്നു വീണിരിക്കുന്നു. കോടികളുടെ മുതൽമുടക്കിൽ മൂന്ന് മാസം മുമ്പ് നിർമ്മാണം കഴിഞ്ഞ ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ ചോർന്നൊലിക്കുന്ന സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇവിടെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയായ മരുമകനും ചേർന്ന് കേരളത്തിന്റെ ഖജനാവ് കട്ടുമുടിക്കുകയാണ്.

തുടർച്ചയായുണ്ടായിരിക്കുന്ന അഴിമതികളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ മാറ്റി നിർത്തി സത്യസന്ധമായ അന്വേഷണം നടത്താൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിന്ന്.

അഴിമതികളുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നു! സാമ്പത്തികമായി അടിമുടി തകർന്നു നിൽക്കുകയാണ് കേരളം. ഈ സാഹചര്യത്തിലാണ് കാലിയായ ഖജനാവിനെ സാക്ഷിയാക്കി അടിമുടി ധൂർത്തുമായി പിണറായി വിജയൻ സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്നത്.

അതിനിടയിലാണ് തുടർച്ചയായി ഉണ്ടാകുന്ന അഴിമതികളുടെ കഥകൾ ഓരോ ദിവസവും പുറത്തു വരുന്നത്. ഈ സർക്കാരിന്റെ നിർമ്മിതികൾ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറുകയാണ്‌. പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമ്മാണത്തിലെ അപാകതകൾ കാരണം തകർന്ന് വീഴുകയാണ്.

ചെറിയ മഴ ഉണ്ടായപ്പോൾ തന്നെ വലിയ രീതിയിൽ കൊട്ടിഗ്‌ഘോഷിച്ച് കേവലം മൂന്ന് മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത ശംഖുമുഖം റോഡ് പാടെ തകർന്നിരിക്കുന്നു. സമാനമായ സാഹചര്യമാണ് സംസ്ഥാനത്തെ പല റോഡുകളിലും ഉള്ളത്. വേണമെങ്കിൽ സർക്കാരിന് ‘റോഡിലൊരു നീന്തൽക്കുളം” പദ്ധതി പ്രഖ്യാപിക്കാവുന്ന അവസരമാണിത്.

സി പി എം നേതാക്കളുടെ ഇഷ്ടക്കാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമ്മിച്ച കൂളിമാട് പാലം തകർന്നത് കഴിഞ്ഞ ദിവസമാണ്. ഇതിലും കൃത്യമായ അഴിമതി ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തം. എന്നാൽ ആരോപണങ്ങൾ ഉയരുമ്പോൾ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും പഴിചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഊരാളുങ്കൽ തന്നെ നിർമിച്ച സംസ്ഥാന ഐടി മിഷൻ കെട്ടിടവും തകർന്നു വീണിരിക്കുന്നു. കോടികളുടെ മുതൽമുടക്കിൽ മൂന്ന് മാസം മുമ്പ് നിർമ്മാണം കഴിഞ്ഞ ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ ചോർന്നൊലിക്കുന്ന സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. പൊതുമരാമത്ത് മന്ത്രിയുടെ അഴിമതിയുടെ മറ്റൊരു സാക്ഷ്യമായ ചെമ്പൂച്ചിറ സ്‌കൂൾ തകർന്ന സംഭവം ഇവർ നിർമിച്ച മറ്റ് സ്‌കൂളുകളെ കുറിച്ചോർത്ത് മാതാപിതാക്കളെ ഭയപ്പെടുത്തുകയാണ്.

ഇങ്ങനെ പാലങ്ങളും റോഡുകളും സ്‌കൂൾ കെട്ടിടങ്ങളും ആശുപത്രികളും തകരുമ്പോൾ അതിൽ അഴിമതിക്കൊപ്പം പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള ജനങ്ങളുടെ സുരക്ഷയും ചോദ്യചിഹ്നമായി ഉയരുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിൽ നടക്കുന്ന അഴിമതികൾ മുൻ മന്ത്രി ജി സുധാകരൻ തന്നെ തുറന്ന് വിമർശിച്ചത് ഇതൊക്കെ കൊണ്ടുതന്നെയാണ്.

ഇവിടെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയായ മരുമകനും ചേർന്ന് കേരളത്തിന്റെ ഖജനാവ് കട്ടുമുടിക്കുകയാണ്. പരിചയസമ്പന്നരെ മാറ്റി നിർത്തി മുഖ്യമന്ത്രിയുടെ കുടുംബത്തിൽ തന്നെ സുപ്രധാന വകുപ്പ് ആയ പൊതുമരാമത്ത് ഏൽപിച്ചതും പ്രവൃത്തികളെല്ലാം ഒരേ കരാറുകാർക്ക് നൽകുന്നതും ഗുണമേന്മയില്ലാതെ അവ പൊളിഞ്ഞു വീഴുന്നതും ഒക്കെ സംശയാസ്പദമാണ്, കൂട്ടിച്ചേർത്ത് വായിക്കേണ്ടവ ആണ്. തുടർച്ചയായുണ്ടായിരിക്കുന്ന അഴിമതികളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ മാറ്റി നിർത്തി സത്യസന്ധമായ അന്വേഷണം നടത്താൻ സംസ്ഥാനസർക്കാർ തയ്യാറാകണം

 

Tags: Pinarayi VijayanFacebook PostMUHAMMED RIYASkpcc presidentPWD
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഗുരുവായൂരിൽ വിജിലൻസ് റെയ്ഡ്; പരിശോധന അർബൻ കോപ്പറേറ്റീവ് ബാങ്ക് ജീവനക്കാരുടെ വീട്ടിൽ

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേട്; പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പരിശോധന നടത്തി വിജിലൻസ്

ഇൻസ്റ്റഗ്രമിൽ തരംഗമായി മോദിയും പ്രജ്ഞാനന്ദയും; പ്രധാനമന്ത്രിക്കൊപ്പമുള്ള ചെസ് ഇതിഹാസത്തിന്റെ ചിത്രം സ്വീകരിച്ചത് 43 ലക്ഷം പേർ

ഇൻസ്റ്റഗ്രമിൽ തരംഗമായി മോദിയും പ്രജ്ഞാനന്ദയും; പ്രധാനമന്ത്രിക്കൊപ്പമുള്ള ചെസ് ഇതിഹാസത്തിന്റെ ചിത്രം സ്വീകരിച്ചത് 43 ലക്ഷം പേർ

ചെറുമീനുകളുമായി എത്തിയ ഏഴ് വള്ളങ്ങൾ പിടിയിൽ

ചെറുമീനുകളുമായി എത്തിയ ഏഴ് വള്ളങ്ങൾ പിടിയിൽ

ക്ഷേത്രത്തിൽ വൻ കവർച്ച; മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തി തുറന്ന് മോഷണം

ക്ഷേത്രത്തിൽ വൻ കവർച്ച; മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തി തുറന്ന് മോഷണം

കേന്ദ്രം കേരളത്തെ അവണഗണിക്കുന്നു എന്നത് കളവ് ; മോദിസർക്കാർ കേരളത്തെ ചേർത്തുപിടിച്ചു : കെ സുരേന്ദ്രൻ

“കേന്ദ്രസർക്കാർ നടപ്പിലാക്കിയ വികസനങ്ങളല്ലാതെ കേരളത്തിൽ ഒന്നുമില്ല”: സർക്കാർ ചിലവിൽ ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചരണം നടത്തരുതെന്ന് കെ.സുരേന്ദ്രൻ

ഒരു കുടുംബത്തിന് ഒരു നായ മാനദണ്ഡം; നിർണ്ണായക നടപടിയുമായി ഹൈക്കോടതി

നായക്കുട്ടികളെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ?; എങ്കിൽ ഇവിടേയ്‌ക്ക് വിട്ടോളൂ, ഫ്രീയായി സ്വന്തമാക്കാം…

Load More

Latest News

റാണി ലക്ഷ്മി ഭായി മുതൽ ചന്ദ്രയാന് പിന്നിലെ സ്ത്രീകൾ വരെ; രാജ്യത്തിന്റെ സുപ്രധാന മേഖലകളിൽ സ്ത്രീകൾ തിളങ്ങുന്നു: നരേന്ദ്രമോദി

റാണി ലക്ഷ്മി ഭായി മുതൽ ചന്ദ്രയാന് പിന്നിലെ സ്ത്രീകൾ വരെ; രാജ്യത്തിന്റെ സുപ്രധാന മേഖലകളിൽ സ്ത്രീകൾ തിളങ്ങുന്നു: നരേന്ദ്രമോദി

വന്ദേ ഭാരതിനെതിരെ  കല്ലെറിഞ്ഞവർ അറിഞ്ഞോളൂ…കട്ടപ്പണിയുമായി ഇന്ത്യൻ റെയിൽവേ എത്തുന്നു

ഒഡീഷയുടെ രണ്ടാമത് വന്ദേഭാരത് എക്‌സ്പ്രസ് സെപ്റ്റംബർ 25-ന് സർവീസ് ആരംഭിക്കും

യാദൃശ്ചികമെങ്കിലും തനിയാവർത്തനം; ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സൂചനയോ ഡൽഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് ?

യാദൃശ്ചികമെങ്കിലും തനിയാവർത്തനം; ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സൂചനയോ ഡൽഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് ?

ഏഷ്യ ഉണർന്നു: ഇനി മാമാങ്കത്തിന്റെ നാളുകൾ; ഇന്ത്യൻ പാതകയേന്തി ഹർമ്മൻപ്രീതും ലവ്ലിനയും

ഏഷ്യ ഉണർന്നു: ഇനി മാമാങ്കത്തിന്റെ നാളുകൾ; ഇന്ത്യൻ പാതകയേന്തി ഹർമ്മൻപ്രീതും ലവ്ലിനയും

ഗുജറാത്തിൽ ഹംസഫർ എക്സ്പ്രസിൽ വൻ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ; രക്ഷാപ്രവർത്തനം തുടരുന്നു

ഗുജറാത്തിൽ ഹംസഫർ എക്സ്പ്രസിൽ വൻ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ; രക്ഷാപ്രവർത്തനം തുടരുന്നു

കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടും ; ഉത്തരവിട്ട് എൻഐ കോടതി

കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടും ; ഉത്തരവിട്ട് എൻഐ കോടതി

“ഭീകരതയെ നേരിടാൻ ആഗോള നിയമ ചട്ടക്കൂട് ആവശ്യമാണ്; 2047-ഓടെ ഭാരതം ഒരു വികസിത രാഷ്‌ട്രമായി മാറും”: നരേന്ദ്രമോദി

“ഭീകരതയെ നേരിടാൻ ആഗോള നിയമ ചട്ടക്കൂട് ആവശ്യമാണ്; 2047-ഓടെ ഭാരതം ഒരു വികസിത രാഷ്‌ട്രമായി മാറും”: നരേന്ദ്രമോദി

സിറിയയിലെ ഐഎസ് ക്യാമ്പ് അടച്ചു പൂട്ടുന്നു  ; ഭീകരരാകാൻ എത്തിയവരെ രാജ്യങ്ങൾ തിരിച്ചു കൊണ്ടുപോകണമെന്ന് ഇറാഖ് ; മലയാളി ഭീകരരും തിരിച്ചെത്തുമോ ?

സിറിയയിലെ ഐഎസ് ക്യാമ്പ് അടച്ചു പൂട്ടുന്നു ; ഭീകരരാകാൻ എത്തിയവരെ രാജ്യങ്ങൾ തിരിച്ചു കൊണ്ടുപോകണമെന്ന് ഇറാഖ് ; മലയാളി ഭീകരരും തിരിച്ചെത്തുമോ ?

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies