നീറ്റ് പരീക്ഷ എഴുതാൻ നിർബന്ധിച്ച് വീട്ടുകാർ; സമ്മർദ്ദം താങ്ങാനാകാതെ വനിതാ ഡോക്ടർ ജീവനൊടുക്കി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ് പരീക്ഷ എഴുതാൻ നിർബന്ധിച്ച് വീട്ടുകാർ; സമ്മർദ്ദം താങ്ങാനാകാതെ വനിതാ ഡോക്ടർ ജീവനൊടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 06:59 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുത്തിരുന്ന വനിതാ ഡോക്ടർ ജീവനൊടുക്കി. 27-കാരിയും കോയമ്പത്തൂർ സ്വദേശിയുമായ റാഷിയാണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

പരീക്ഷയെഴുതാൻ താൽപര്യമില്ലാതിരുന്നിട്ടും കുടുംബാംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് യുവതി നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുത്തിരുന്നത്. യുവതി എംബിബിഎസ് പൂർത്തിയാക്കിയത് 2020ലായിരുന്നു. ആറ് മാസം മുമ്പ് 30കാരനെ യുവതി വിവാഹം കഴിച്ചു. ഇതിന് പിന്നാലെയാണ് നീറ്റ് പരീക്ഷയ്‌ക്കായി തയ്യാറെടുപ്പുകൾ ആരംഭിച്ചത്.

മേട്ടുപാളയത്തിലുള്ള അമ്മവീട്ടിൽ നിന്നായിരുന്നു പരീക്ഷയ്‌ക്കായി പഠിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വീടിന്റെ മൂന്നാം നിലയിലേക്ക് പഠിക്കാനായി പോയ റാഷി പിന്നീട് താഴേക്ക് വന്നില്ല. ഉച്ചഭക്ഷണത്തിന് സമയമായിട്ടും കാണാതായപ്പോൾ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് റാഷിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

റാഷിയുടെ അമ്മയും ഡോക്ടറാണ്. ഉടൻ തന്നെ ഇവർ മകളെ ആശുപത്രിയിലെത്തിച്ചെങ്കിലും റാഷി മരിച്ചിരുന്നു. അമ്മയുടേയും സഹോദരന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് വനിതാ ഡോക്ടർ നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുത്തിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Tags: SuicideTamilnaduNEETLADY DOCTOR
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies