കരുണാകരന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബിജെപിയിൽ; കേരളം എൻഡിഎയ്ക്ക് ബാലികേറാമലയല്ലെന്ന് കെ. സുരേന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുണാകരന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബിജെപിയിൽ; കേരളം എൻഡിഎയ്‌ക്ക് ബാലികേറാമലയല്ലെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 04:03 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കോൺഗ്രസും സിപിഐയും ഉൾപ്പെടെയുളള രാഷ്‌ട്രീയ പാർട്ടികളിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന നേതാക്കൾ കുടുംബസമേതം ബിജെപിയിൽ. തൃശൂരിൽ നടന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. കേരളം എൻഡിഎയ്‌ക്ക് ബാലികേറാമലയല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

കെ. കരുണാകരന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി മോഹനൻ ഉൾപ്പെടെയുളളവരാണ് ബിജെപിയിലെത്തിയത്. യുഡിഎഫിന്റെ മണ്ഡലം ചെയർമാനും ഐഎൻടിയുസിയുടെ ജില്ലാ ജനറൽ സെക്രട്ടറിയും ഒല്ലൂർ മേഖലാ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റുമായ അനിൽ, സി.പി.ഐ നേതാവും എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയും മൾട്ടിപർപ്പസ് ബാങ്ക് ഡയറക്ടറുമായ സുനിൽ, നടത്തറ മുൻ പഞ്ചായത്ത് പ്രസിഡൻറും ഡിസിസി അംഗവുമായ സജിത ബാബുരാജ്, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻറ് നന്ദൻ തുടങ്ങിയവരാണ് ബിജെപിയിൽ എത്തിയത്.

നിരവധി വർഷങ്ങളായി വിവിധ പാർട്ടികളുടെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച പരിചയ സമ്പന്നർ വരാൻ പോകുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയ്‌ക്ക് മുതൽക്കൂട്ടാവുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ. കെ.കെ അനീഷ് കുമാർ പറഞ്ഞു. നേതാക്കൾക്കും പാർട്ടിയുടെ വളർച്ചയ്‌ക്കും വേണ്ടി വെളളം കോരിയതും വിറക് വെട്ടിയതും പോസ്റ്റർ ഒട്ടിച്ചതും ഇവരാണ്. അവരെ ചവിട്ടിക്കയറിയാണ് പലരും മന്ത്രിമന്ദിരങ്ങളിൽ ഇരിക്കുന്നത്. അവരാണ് ആ പാരമ്പര്യം ഉപേക്ഷിച്ച് ബിജെപിയിൽ എത്തിയതെന്ന് അനീഷ് കുമാർ ചൂണ്ടിക്കാട്ടി.

പുതിയതായി എത്തിയവരെ കെ. സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. കേരളം എൻഡിഎയ്‌ക്ക് ബാലികേറാമലയല്ലെന്നതിന്റെ സാക്ഷ്യമാണ് തൃശൂർ ജില്ലയിൽ കോൺഗ്രസ്, ഇടതു പാർട്ടികളിൽ നിന്നും ബിജെപിയിലേക്കുളള നേതാക്കളുടെയും പ്രവർത്തകരുടെയും വരവെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: BJP keralaK SurendranBJP Thrissurകെ. സുരേന്ദ്രൻ
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies