ആലപ്പുഴ: ചേർത്തലയിൽ കെ- സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. വയലാർ ദേശീയപാതയിൽ രാവിലെയോടെയായിരുന്നു സംഭവം.
തിരുവനന്തുപുരത്തേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. സംഭവ സമയം ശക്തമായ മഴയുണ്ടായിരുന്നു. മഴമൂലം ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. അദ്ദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. പരിക്കേറ്റ ബാക്കിയുള്ളവർ ചേർത്തല താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
Comments