ഐപിഎല്ലിൽ ഫൈനലിലേക്കുള്ള രണ്ടാമത്തെ ടീമിനെ ഇന്നറിയാം; രാജസ്ഥാനും ബാംഗ്ലൂരും ഇന്ന് നേർക്കുനേർ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിൽ ഫൈനലിലേക്കുള്ള രണ്ടാമത്തെ ടീമിനെ ഇന്നറിയാം; രാജസ്ഥാനും ബാംഗ്ലൂരും ഇന്ന് നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 08:56 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഐപിഎല്ലിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. ആദ്യ ക്വാളി ഫയറിൽ പരാജയപ്പെട്ട രാജസ്ഥാൻ റോയൽസും മൂന്നാം സ്ഥാനക്കാരായ ലക്‌നൗവിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ബാംഗ്ലൂരുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ജയിച്ചാൽ ഹാർദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്താണ് എതിരാളി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയ ത്തിലാണ് സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന മത്സരവും ഞായറാഴ്ചത്തെ ഫൈനലും നടക്കുന്നത്.

ഏറ്റവും സന്തുലിതമായ ടീമുമായിട്ടാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് രണ്ടാം കിരീടത്തിനായി ഇറങ്ങുന്നത്. ഐപിഎല്ലിൽ ഇത്തവണ റൺവേട്ടയിൽ മുമ്പനായ ജോസ് ബട്‌ലറും വിക്കറ്റ് വേട്ടയിൽ മുമ്പനായ യുസ്വേന്ദ്ര ചാഹലും നിറഞ്ഞാടുന്ന രാജസ്ഥാനാണ് മുൻതൂക്കം. ബാറ്റിംഗ് നിരയിൽ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും തകർപ്പൻ അടികൾക്ക് പേരെടുത്ത ഹെറ്റ്‌മെയറും റിയാൻ പ്രയാഗും ആർ.അശ്വിനും ബാറ്റിംഗിൽ അതീവ മികവോടെയാണ് കളിക്കുന്നത്.

ബൗളിംഗിൽ ട്രെൻഡ് ബോൾട്ടും പ്രസിദ്ധ് കൃഷ്ണയും ഒബേ മകോയിയും നയിക്കുന്ന പേസ് നിരയ്‌ക്ക് ശക്തമായ പിന്തുണയുമായിട്ടാണ് ചാഹലും അശ്വിനും കളം നിറയുന്നത്.

വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങി എത്തിയതിന്റെ ആശ്വാസത്തിലാണ് ബാംഗ്ലൂർ ആദ്യ കിരീടത്തിനായി ഇറങ്ങുന്നത്. ഫാഫ് ഡ്യൂപ്ലെസിസും കഴിഞ്ഞ മത്സരത്തിൽ ഉജ്ജ്വല സെഞ്ച്വറി നേടിയ രജത് പട്ടീദാറും ഗ്ലെൻ മാക്‌സ്വെലും മികച്ച ചേസറായിക്കഴിഞ്ഞ ദിനേശ് കാർത്തികും ശക്തമായ പോരാട്ടത്തിനാണിറങ്ങുന്നത്. മികച്ച ഫോമിലേക്ക് എത്തിയ മുഹമ്മദ് സിറാജും കൃത്യമായ ഇടവേളകളിൽ വിക്കറ്റുവീഴ്‌ത്തുന്ന ജോഷ് ഹേസൽവുഡും ഏത് മികച്ച ബാറ്റ്‌സ്മാനേയും വീഴ്‌ത്തുന്ന വാനിന്ദു ഹസാരാംഗയുമാണ് ബാംഗ്ലൂരിന്റെ കരുത്ത്.

ShareTweetSendShare

More News from this section

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

Latest News

കാടിനുള്ളിൽ മാവോയിസ്റ്റുകളുടെ രഹസ്യ ഫാക്ടറി; പുറത്തുവന്നത് ഞെട്ടിക്കുന്ന ആയുധശേഖരം; വൻ ഓപ്പറേഷനുമായി സുരക്ഷാസേന; ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണം

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

നേതാക്കളുടെ പ്രസംഗം ആക്രമിക്കാനുള്ള സിഗ്നൽ; ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആൾക്കൂട്ട ആക്രമണം; സിപിഎം നേതൃത്വത്തിനെതിരെ ഇഡി കോടതിയിൽ

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടി ഒളിവിൽ; വധശ്രമത്തിന് കേസ്

ഷിഗല്ലയ്‌ക്ക് പുറമെ കവാസാക്കിയും; കോഴിക്കോട് 9 വയസുകാരിയുടെ മരണത്തിൽ സംശയം

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ, നാല് പേർ അറസ്റ്റിൽ

പീഡനക്കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പി.എം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാനാവില്ല; നഷ്ടപ്പെടുക 2000 കോടി: നിയമസഭയിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies