കോഴിക്കോട്: തിരുവമ്പാടിയിൽ കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു. ചേപ്പിലങ്ങോട് സ്വദേശിയായ 12കാരനെയാണ് കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചത്. കുട്ടിയെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രിയോടെയായിരുന്നു സംഭവമെന്നാണ് വിവരം. കുട്ടിയുടെ ഇരുകാലുകളിലുമാണ് പരിക്കേറ്റത്. കുട്ടിയുടെ കാലുകളിൽ പന്നി തേറ്റകൊണ്ടു കുത്തുകയായിരുന്നു.
ജനങ്ങൾക്ക് കാട്ടുപന്നികൾ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വനവാസി യുവാവിന്റെ കൈ ഞരമ്പ് മുറിഞ്ഞിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ വെടിവെച്ച് കൊല്ലാൻ വനംവകുപ്പ് അനുമതി നൽകിയിട്ടുണ്ട്.
Comments