പാമ്പ് പിടിക്കാന്‍ ഒരു ആപ്പ് : വനം വകുപ്പിന്റെ സര്‍പ്പ ആപ്പിന് മികച്ച പ്രതികരണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാമ്പ് പിടിക്കാന്‍ ഒരു ആപ്പ് : വനം വകുപ്പിന്റെ സര്‍പ്പ ആപ്പിന് മികച്ച പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2022, 05:03 pm IST
Facebook
Twitter
WhatsAppTelegram

 

രാജ്യത്ത് ആദ്യമായി പാമ്പുകള്‍ക്കായി ഒരു ആപ്പ് തയാറാക്കിയിരിക്കുകയാണ് സംസ്ഥാനത്തെ വനം വകുപ്പ്. പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയും മുന്‍ നിര്‍ത്തിയാണ് കേരള വനംവകുപ്പ് ‘സര്‍പ്പ’ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. പാമ്പുകളെ കുറ്റകൃത്യങ്ങള്‍ക്കും മറ്റു നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതും അശാസ്ത്രീയ പാമ്പുപിടുത്തം പാമ്പുകളുടെയും പാമ്പുപിടിക്കുന്നവരുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് 2020 ആഗസ്റ്റിലാണ് സര്‍ക്കാര്‍ പാമ്പുപിടുത്തത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയത്.

പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിട്ടയക്കുന്നത് ലക്ഷ്യമാക്കി ഒരു സംസ്ഥാനം മാര്‍ഗരേഖ തയ്യാറാക്കുന്നതും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതും രാജ്യത്താദ്യമായാണ്. വനപാലകര്‍ക്കും പൊതുജനങ്ങള്‍ക്കും ശാസ്ത്രീയമായ പാമ്പുപിടുത്തത്തില്‍ വനംവകുപ്പ് പരിശീലനം നല്‍കിവരുന്നുണ്ട്. ഇതിനോടകം പരിശീലനം ലഭിച്ച 1060 പേര്‍ക്ക് ശാസ്ത്രീയ പാമ്പുപിടുത്തത്തില്‍ വനംവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി കഴിഞ്ഞു. ഇതില്‍ നൂറോളം പേര്‍ വനിതകളാണ്. ഇത്തരത്തില്‍ വനംവകുപ്പിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റില്ലാതെ പാമ്പുപിടുത്തത്തില്‍ ഏര്‍പ്പെടുന്നത് അപകടകരവും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഈ മാര്‍ഗരേഖയുടെ ഭാഗമായാണ് സര്‍പ്പ മൊബൈല്‍ ആപ്ലിക്കേഷന്‍ വനം വന്യജീവി വകുപ്പ് വികസിപ്പിച്ചെടുത്തത്.

സര്‍പ്പയുടെ പ്രവര്‍ത്തനം എങ്ങനെ?

വളരെ ലളിതമായ പ്രവര്‍ത്തനരീതിയാണ് ഈ ആപ്പിന്റേത്. ഒരു പാമ്പിനെ അപകടകരമായ നിലയില്‍ കണ്ടാല്‍ ആ പാമ്പിന്റേയോ കണ്ട സ്ഥലത്തിന്റേയോ ഫോട്ടോ എടുത്ത് സര്‍പ്പയില്‍ അപ് ലോഡ് ചെയ്യുക. സന്ദേശം അയച്ച സ്ഥലത്തിന്റെ ലൊക്കേഷന്‍ ജി പി എസ് മുഖേന കണ്ടെത്തി സമീപത്തുള്ള റെസ്‌ക്യൂവര്‍ സംഭവസ്ഥലത്തെത്തും. വനംവകുപ്പ് പരിശീലനം നല്‍കിയിട്ടുള്ള എല്ലാ അംഗീകൃത റെസ്‌ക്യൂവര്‍മാരുടെയും മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ആപ്പിലുണ്ട്. പാമ്പുകളെ പിടികൂടിയതു മുതല്‍ വിട്ടയച്ചതുവരെയുള്ള എല്ലാ വിവരങ്ങളും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

 

ഓരോ ജില്ലകളില്‍ നിന്നും പിടികൂടുകയും സുരക്ഷിതമായി വിട്ടയ്‌ക്കുകയും ചെയ്തിട്ടുള്ള പാമ്പുകളുടെ ഇനം തിരിച്ചുള്ള കണക്കുകളും സര്‍പ്പയില്‍ ലഭ്യമാണ്. ഇത് സംസ്ഥാനത്ത് കണ്ടുവരുന്ന പാമ്പുകളുടെ ഇനം, തരം തിരിച്ചുള്ള കണക്കുശേഖരണത്തിനും പഠനത്തിനും പാമ്പുകള്‍ മുഖേനയുണ്ടാകുന്ന അപായങ്ങള്‍ക്കെതിരെ ഫലപ്രദമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും ഉപകാരപ്രദമാണ്. പാമ്പിന്‍ വിഷത്തിന് പ്രതിവിഷ ചികിത്സാരംഗത്ത് സജീവമായ ഗവേഷകര്‍ക്ക് അനിവാര്യമായ പല നിര്‍ണ്ണായക വിവരങ്ങളും സര്‍പ്പയിലെ ഡാറ്റാ അനാലിസിസില്‍ നിന്നും ലഭിക്കുമെന്നതും ശ്രദ്ധേയമാണ്. ജനവാസ മേഖലകളില്‍ കാണപ്പെടുന്ന പാമ്പുകളില്‍ വിഷമില്ലാത്തത്, വിഷമുള്ളത്, സവിശേഷതകള്‍ തുടങ്ങി പാമ്പുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞൊടിയിടയില്‍ സര്‍പ്പയില്‍ ലഭിക്കും. ഇത് പാമ്പുകളെ കുറിച്ചുള്ള അനാവശ്യ ഭീതി ഒഴിവാക്കാന്‍ സഹായകരമാണ്. സര്‍പ്പ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം.

 

Tags: SnakeForest departmentKerala ForestSARPA APPപാമ്പ്വനം വകുപ്പ്
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies