ഭീകരഫണ്ടിംഗ് കേസിൽ യാസിൻ മാലിക്കിന് ജീവപര്യന്തം ലഭിച്ചതിൽ പ്രതിഷേധം; രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച് കല്ലേറ് നടത്തിയ 19 അനുയായികൾ അറസ്റ്റിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരഫണ്ടിംഗ് കേസിൽ യാസിൻ മാലിക്കിന് ജീവപര്യന്തം ലഭിച്ചതിൽ പ്രതിഷേധം; രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച് കല്ലേറ് നടത്തിയ 19 അനുയായികൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 08:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ഭീകര ഫണ്ടിംഗ് കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചതോടെ ദേശവിരുദ്ധ മുദ്രാവാക്യവും കല്ലേറും നടത്തിയ പ്രതിഷേധക്കാർ അറസ്റ്റിൽ. മാലിക്കിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച 19 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

മെയ് 25-നായിരുന്നു വിഘടനവാദി നേതാവിന് ശിക്ഷ വിധിച്ചത്. ഇതോടെ മാലിക്കിന്റെ വീടിന് പുറത്ത് തീവെച്ചും കല്ലേറ് നടത്തിയും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുമാണ് അനുയായികൾ പ്രതിഷേധം രേഖപ്പെടുത്തിയത്. പിറ്റേന്ന് തന്നെ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒമ്പത് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വിധ്വംസക പ്രവർത്തനങ്ങളിൽ നിന്ന് യുവാക്കൾ വിട്ടുനിൽക്കണമെന്നും സമാന പ്രവർത്തനങ്ങൾ ഭാവിയിലായാലും വെച്ചുപൊറുപ്പിക്കില്ലെന്നും കശ്മീർ പോലീസ് പറഞ്ഞു.

ഭീകര ഫണ്ടിംഗിനായി ഹവാല ഇടപാട് നടത്തിയ കേസിലാണ് കഴിഞ്ഞ ദിവസം യാസിൻ മാലിക്കിനെ എൻഐഎ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും പത്ത് ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. 1989-ൽ റുബയ്യ സയീദിനെ തട്ടിക്കൊണ്ട് പോയ കേസിലും 1990-ൽ വ്യോമസേന ഉദ്യോഗസ്ഥരെ വധിച്ച കേസിലും വിചാരണ തുടരുകയാണ്. ഇതിന്റെ വിചാരണ 2023-ഓടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്.

നിരായുധരായ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തിയതാണ് ഇതിലൊന്ന്. 1190-ലായിരുന്നു ഇത് സംഭവിച്ചത്. അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ മാലിക്കിന് പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു.

മറ്റൊന്ന് കേന്ദ്ര മന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യ സയീദിനെ കോളേജിൽ നിന്ന് തിരികെ വരുമ്പോൾ ഭീകരർ തട്ടിക്കൊണ്ടുപോയതാണ്. 1989-ൽ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്നു മുഫ്തി മുഹമ്മദ് സയീദ്. യുവതിയെ വിട്ടുകിട്ടാൻ അഞ്ച് ഭീകരരെ മോചിപ്പിക്കണമെന്നും പാക് ഭീകര സംഘടന ആവശ്യപ്പെട്ടിരുന്നു. ഈ കേസിൽ യാസിൻ മാലിക്ക് മുഖ്യപ്രതികളിൽ ഒരാളാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ജൂലൈ 15ന് റുബയ്യ സയീദിനോട് ഹാജരാകാൻ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Tags: YASIN MALIKseparatist leader
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies