ഭാര്യയ്ക്ക് മാഗി ഉണ്ടാക്കാനേ അറിയൂ; രാവിലെയും ഉച്ചയ്ക്കും വൈകീട്ടും അത് തന്നെ; ഭാര്യയുമായി വേർപിരിഞ്ഞ് യുവാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയ്‌ക്ക് മാഗി ഉണ്ടാക്കാനേ അറിയൂ; രാവിലെയും ഉച്ചയ്‌ക്കും വൈകീട്ടും അത് തന്നെ; ഭാര്യയുമായി വേർപിരിഞ്ഞ് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 05:55 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണം ഉണ്ടാക്കാൻ അറിയാത്തവർ കൂടുതലായും തിരഞ്ഞെടുക്കുന്ന ഭക്ഷണമാണ് ഇൻസ്റ്റന്റ് മാഗി. എന്നാൽ രാവിലെയും ഉച്ചയ്‌ക്കും രാത്രിയും മാഗി മാത്രം കഴിച്ചാൽ എന്തായിരിക്കും അവസ്ഥ? അത് സ്വന്തം ഭർത്താവിന് ഉണ്ടാക്കിക്കൊടുത്താൽ എന്തായിരിക്കും സ്ഥിതി?

നഗരജീവിതം നമ്മുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഭക്ഷണരീതിയെയും മാറ്റി മറിച്ചിരിക്കുകയാണ്. ഒറ്റയ്‌ക്ക് താമസിക്കുമ്പോഴോ കൂട്ടുകാരുമൊത്ത് കഴിയുമ്പോഴോ ചെയ്യാൻ ഏറ്റവും മടിയുള്ള സംഭമായിരിക്കും ഭക്ഷണം ഉണ്ടാക്കുക എന്നത്. അതുകൊണ്ട് തന്നെ പലരും ഇൻസ്റ്റന്റ് ഭക്ഷണം ഉണ്ടാക്കുകയോ അല്ലെങ്കിൽ ഫുഡ് ഡെലിവറി ആപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്യുകയോ ആണ് പതിവ്. ഇത് സൗകര്യമായി തോന്നുമെങ്കിലും സംഭവത്തിന്റെ പ്രത്യാഘാതം വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോഴാണ് പലരും മനസിലാക്കുക.

മാഗി മാത്രം ഉണ്ടാക്കാൻ അറിയുന്ന ഭാര്യയുമൊത്ത് ജീവിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് വിവാഹമോചനം തേടിയ ഭർത്താവിന്റെ കഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മൈസുരുവിലാണ് സംഭവം. മാഗി മാത്രം ഉണ്ടാക്കാൻ അറിയാവുന്ന ഭാര്യ, ഭർത്താവിന് മൂന്ന് നേരവും അത് തന്നെ പാകം ചെയ്ത് കൊടുക്കുകയായിരുന്നു. ഇതിൽ രോഷം കൊണ്ട ഭർത്താവ് ഭാര്യയുമായി വേർപിരിയാൻ തീരുമാനിച്ചു.

കടയിൽ പോകുമ്പോഴെല്ലാം ഭാര്യ നൂഡിൽസ് മാത്രമേ വാങ്ങാറുള്ളൂ എന്നും അത് മാത്രമേ പാകം ചെയ്യാറുള്ളൂ എന്നുമായിരുന്നു ഇയാളുടെ പരാതി. ഇതിനെ മാഗി കേസ് എന്നാണ് അന്ന് കേസ് പരിഗണിച്ച ബല്ലാരി ജഡ്ജി ആർഎൽ രഘുനാഥ് വിശേഷിപ്പിച്ചത്. ഒരിക്കലും ഒന്നിച്ച് ജീവിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതിനെ തുടർന്ന് കോടതി ഇവർക്ക് വിവാഹമോചനം നൽകി. ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി തർക്കങ്ങൾ വിവാഹ മോചനത്തിൽ എത്തുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണെന്ന് ജഡ്ജി പറഞ്ഞു.

Tags: divorcenoodlesmaggi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies