കോൺഗ്രസ് നേതാവ് സിദ്ധു മൂസേവാലയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; ആറ് പേർ പിടിയിൽ; മുഖ്യപ്രതി അറസ്റ്റിലായതായി സൂചന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് നേതാവ് സിദ്ധു മൂസേവാലയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; ആറ് പേർ പിടിയിൽ; മുഖ്യപ്രതി അറസ്റ്റിലായതായി സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 08:45 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ് : പഞ്ചാബിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ആറ് പേർ പിടിയിൽ. കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാലയെ വെടിവെച്ച് കൊന്ന സംഭവത്തിൽ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഉത്തരാഖണ്ഡ് ടാസ്‌ക് ഫോഴ്‌സും പഞ്ചാബ് ടാസ്‌ക് ഫോഴ്‌സും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആറ് പേർ പിടിയിലായത്. പഞ്ചാബിൽ നിന്ന് ഹേമകുണ്ഠ് സാഹിബ് യാത്രയ്‌ക്ക് പോകുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. മുഖ്യപ്രതിയും പിടിയിലായതായാണ് വിവരം.

സിദ്ധുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തിലെ നേതാവായ ഗോൾഡി ബ്രാർ രംഗത്തെത്തിയിരുന്നു. 2021 ഓഗസ്റ്റിൽ മൊഹാലിയിൽ വെടിയേറ്റു മരിച്ച അകാലിദൾ നേതാവ് വിക്കു മിഖിദ്ദേരയുടെ മരണത്തിൽ സിദ്ധുവിന് പങ്കുണ്ടെന്നും ഇതിന്റെ പ്രതികാരമായാണ് സിദ്ധുവിനെ കൊന്നതെന്നുമാണ് ഗോൾഡി പറഞ്ഞത്. സിദ്ധുവിനെതിരെ നടപടിയൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കൊലപാതകം എന്നും ഗുണ്ടാ നേതാവ് പറഞ്ഞിരുന്നു.

കുപ്രസിദ്ധ ഗുണ്ട ലോറൻസ് ബിഷ്ണോയിയുടെ അടുത്ത കൂട്ടാളിയാണ് ഗോൾഡ് ബ്രാർ. കൊലപാതകത്തിൽ ലോറൻസിനും പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇയാളെ പഞ്ചാബ് പോലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. ലോറൻസ് ബിഷ്‌ണോയ് ആണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു. അതേസമയം സിദ്ധുവിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി. രണ്ട് ഡസനോളം ബുള്ളറ്റാണ് സിദ്ധുവിന്റെ ശരീരത്തിൽ നിന്നും കിട്ടിയത്.

ഇന്നലെ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് സിദ്ധുവിന് നേരെ ആക്രമണം നടന്നത്. അക്രമികൾ  30 റൗണ്ട് വെടിയുതിർത്തിരുന്നു. വെടിയേറ്റ് സിദ്ധു അവിടെ വെച്ച് തന്നെ കൊല്ലപ്പെട്ടു. സുഹൃത്തുക്കൾക്കും പരിക്കേറ്റിരുന്നു.

Tags: CongresssingerCongress leaderGangster
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies