പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 11ാം ഗഡു വിതരണം നാളെ; 10 കോടിയിലേറെ കർഷകരുടെ എക്കൗണ്ടിലേക്ക് 21,000 കോടി രൂപയെത്തും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 11ാം ഗഡു വിതരണം നാളെ; 10 കോടിയിലേറെ കർഷകരുടെ എക്കൗണ്ടിലേക്ക് 21,000 കോടി രൂപയെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 11:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ 11 ാം ഗഡുവിതരണം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. 21,000 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി വിതരണം ചെയ്യുക. ഹിമാചൽ പ്രദേശിലെ ഷിംലയിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പത്ത് കോടിയിലധികം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വീഡിയോ കോൺഫറൻസിംഗിലൂടെ, പരിപാടിയിൽ പങ്കുചേരും. അർഹതയുള്ള കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യമാണ് ‘പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി’ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ നൽകി വരുന്നത്. പദ്ധതി പ്രകാരം 2,000 രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായി 6000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും.

ഒമ്പത് കേന്ദ്ര മന്ത്രാലയങ്ങൾ നടപ്പിലാക്കിയിരിക്കുന്ന 16 കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി, പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും.ദേശീയ പരിപാടിയായ ഗരീബ് കല്യാൺ സമ്മേളനത്തിന്റെ ഭാഗമായാണ് ഇത് നടത്തുന്നത്.

പിഎം-കിസാൻ, പ്രധാൻ മന്ത്രി ഉജ്ജ്വല യോജന, പോഷൻ അഭിയാൻ, പ്രധാനമന്ത്രി മാതൃ വന്ദന യോജന, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീണ, നഗരം), ജൽ ജീവൻ മിഷൻ, അമൃത്,പ്രധാനമന്ത്രി സ്വനിധി യോജന, വൺ നേഷൻ വൺ റേഷൻ കാർഡ്, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റേഴ്‌സ്, പ്രധാനമന്ത്രി മുദ്ര യോജന എന്നീ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായിട്ടാണ് പ്രധാനമന്ത്രി സംവദിക്കുക.

ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.രണ്ട് ഘട്ടങ്ങളായി നടക്കുന്ന പരിപാടിയിൽ സംസ്ഥാന, ജില്ല, കൃഷി വിജ്ഞാന കേന്ദ്രം എന്നീ തലത്തിലുള്ള പരിപാടികൾ രാവിലെ 9.45 ന് ആരംഭിച്ച് 11 മണിയോടെ ദേശീയതല പരിപാടിയുമായി ബന്ധിപ്പിക്കും.

നേരത്തെ കർഷകർ തങ്ങളുടെ ഇ-കെവൈസി പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇത് പൂർത്തിയാക്കാത്ത കർഷകർക്ക് പിഎം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇ-വെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി നാളെയാണ്. ഈ പ്രക്രിയ പൂർത്തിയാക്കാത്ത കർഷകന് ഭാവിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ പ്രയോജനം ലഭിക്കില്ല എന്ന് സർക്കാർ നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ
ജനുവരി ഒന്നിന് 10-ാം ഗഡുവായി 10 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് 20,000 കോടിയിലധികം രൂപ പ്രധാനമന്ത്രി വിതരണം ചെയ്തിരുന്നു.

Tags: pm narendra modipm kisan
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies