തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകളിൽ വൻ വർദ്ധന. ഇന്ന് മാത്രം 1161 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. അഞ്ച് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഏഴ് ശതമാനത്തിന് മുകളിലാണ് ടിപിആർ. 677 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ് 365 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.രണ്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും കൊറോണ കേസുകൾ ഉയരുന്നുണ്ട്.
മാർച്ച് പതിനഞ്ചിന് ശേഷം ആദ്യമായാണ് കൊറോണ കേസുകൾ ആയിരം കടക്കുന്നത്. മെയ് പതിമൂന്നാം തിയ്യതിയോടെ പ്രതിദിന കൊറോണ കേസുകൾ 500 കടന്നിരുന്നു. 25-ാം തിയ്യതിയായതോടെ അത് 783ൽ എത്തി. 27, 28, 29 തിയ്യതികളിൽ 800ന് മുകളിലായിരുന്നു കൊറോണ.
Comments