പിണറായി ദാവോസിനേക്കാൾ പ്രാധാന്യം നൽകിയത് തൃക്കാക്കരയ്ക്ക്; ലോക സാമ്പത്തിക ഉച്ചകോടിയെ അവഗണിച്ച കേരളം നഷ്ടമാക്കിയത് കോടികളുടെ നിക്ഷേപം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി ദാവോസിനേക്കാൾ പ്രാധാന്യം നൽകിയത് തൃക്കാക്കരയ്‌ക്ക്; ലോക സാമ്പത്തിക ഉച്ചകോടിയെ അവഗണിച്ച കേരളം നഷ്ടമാക്കിയത് കോടികളുടെ നിക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2022, 09:52 am IST
FacebookTwitterWhatsAppTelegram

സ്വിറ്റ്സർലാന്റിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാതെ കേരളം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ ഉച്ചകോടിയിൽ പങ്കെടുത്ത് ശതകോടി നിക്ഷേപം സമാഹരിച്ചപ്പോൾ കേരളം പങ്കെടുക്കാതിരുന്നത് ​ഗുരുതര വീഴ്ചയായി കണക്കാക്കപ്പെടുകയാണ്. കേന്ദ്ര മന്ത്രിമാരായ പീയൂഷ് ഗോയൽ , മൻസൂഖ് സിങ് മാണ്ഡവ്യ, ഹർദ്ദീപ് സിംഗ് പുരി തുടങ്ങിയവർ നയിച്ച ഇന്ത്യൻ സംഘത്തിൽ തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണ്ണാടക, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. മെയ് 23 മുതൽ 26 വരെയായിരുന്നു ലോക സാമ്പത്തിക ഫോറം നടന്നത്.

സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത സംസ്ഥാനങ്ങൾ ശതകോടികളുടെ നിക്ഷേപമാണ് സമാഹരിച്ചത്. നിക്ഷേപങ്ങൾ ലഭിച്ചതിൽ മുന്നിൽ നിൽക്കുന്നത് കർണ്ണാടകയും മഹാരാഷ്‌ട്രയുമാണ്. കർണ്ണാടകത്തിന് 60,000 കോടിയും മഹാരാഷ്‌ട്രക്ക് 30,000 കോടി രൂപയുടെയും നിക്ഷേപം ലഭിച്ചു. പങ്കെടുത്ത മറ്റ് സംസ്ഥാനങ്ങൾക്കും 1000 കോടിക്കുമേൽ നിക്ഷേപം ലഭിച്ചു.

അയൽ സംസ്ഥാനങ്ങൾ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് നിക്ഷേപങ്ങൾ സമാഹരിച്ചപ്പോൾ കേരളം മാത്രം ഉച്ചക്കോടിയിൽ പങ്കെടുക്കാതെ മുഖം തിരിച്ചത് സംസ്ഥാന സർക്കാരിന്റെ വികസനത്തോടുള്ള നിഷേധാത്മക സമീപനമെന്ന് വിമർശനങ്ങൾ ഉയരുന്നു. കേരളം ഏറ്റവും കൂടുതൽ പ്രതീക്ഷ വെച്ച് പുലർത്തുന്ന ലൈഫ് സയൻസ് – ഫാർമസ്യൂട്ടിക്കൽസ് രംഗത്ത് ഉച്ചകോടിയിൽ പങ്കെടുത്ത് 4200 കോടിയുടെ നിക്ഷേപമാണ് തെലങ്കാന നേടിയത്.

സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ച് വേണം നടപടി ക്രമീകരണങ്ങൾ നടത്താൻ. എന്നാൽ കേരളം പങ്കെടുക്കാതിരുന്നത് കേന്ദ്രസർക്കാരിനോടുള്ള നിഷേധാത്മക നിലപാടാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആരോപിച്ചു. കേരളത്തിലെ തൊഴിൽ രഹിതർക്കുള്ള സുവർണ്ണാവസരമാണ് സർക്കാർ ഇല്ലാതാക്കിയത്. തൊഴിലില്ലായ്മ ഏറ്റവും ഗുരുതരമായ കേരളം അവസരം ഉപയോ​ഗിക്കാത്തതിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിശദീകരണം നൽകണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

വികസനത്തിന്റെ പേരിൽ കെ റെയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാർ ഒരുക്കിയ സുവർണ്ണാവസരത്തോട് മുഖം തിരിക്കുകയാണ്. സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാത്തതിലൂടെ തെളിയുന്നത് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും വ്യവസായ മന്ത്രിക്കുമുള്ള അജ്ഞതയാണ്.

Tags: Pinarayi Vijayankerala governmentWORLD ECONOMIC FORUM
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies