ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹർജി തള്ളി. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ നവാസ് വണ്ടാനം, മൂന്നാം പ്രതി അൻസാർ നജീബ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. വിവാദമായ റാലിയുടെ സംഘാടകനായിരുന്നു നവാസ് വണ്ടാനം. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ആളാണ് അൻസാർ നജീബ്.
അതേസമയം റാലിക്കിടെ കൊലവിളി മുദ്രാവാക്യം വിളിച്ച കേസിൽ ഒരാൾ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. പോപ്പുലർ ഫ്രണ്ട് ഫോർട്ട് കൊച്ചി യൂണിറ്റ് സെക്രട്ടറിയായ സിദ്ദീഖാണ് അറസ്റ്റിലായത്. ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം 28 ആയി.
Comments