കൊച്ചി: ആലുവ മണപ്പുറത്ത് മേൽപ്പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ രണ്ട് സഹോദരങ്ങൾ മുങ്ങിമരിച്ചു. അച്ഛനും രണ്ട് മക്കളുമാണ് പുഴയിലേക്ക് ചാടിയത്. ഇവരിൽ കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളോടൊപ്പം ചാടിയ അച്ഛനുവേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്.
ആലുവ മേൽപ്പാലത്ത് നിന്നും ശനിയാഴ്ച വൈകിട്ടാണ് സംഘം പുഴയിൽ ചാടിയത്. 13ഉം 16ഉം വയസുള്ള കുട്ടികൾ അച്ഛനുമായി പുഴയിൽ ചാടുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി പരിശോധന ആരംഭിക്കുകയും കുട്ടികളെ പുറത്തെടുക്കുകയും ചെയ്തു. എന്നാൽ ഇവരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Comments