കൊച്ചി : പരിസ്ഥിതി ദിനത്തില്‍ സില്‍വര്‍ലൈനിനെതിരെ വേറിട്ടൊരു പ്രതിഷധവുമായി സമരസമിതി .സില്‍വര്‍ലൈന്‍ കുറ്റികള്‍ പിഴുതുമാറ്റി മരം നട്ടും , കല്ലിട്ട സ്ഥലങ്ങളില്‍ വാഴ നട്ടും ആയിരുന്നു എറണാകുളം ജില്ലയിലെ സമരസമിതിയുടെ പ്രതിഷേധം.
പ്രതിഷേധകാര്‍ക്ക് പിന്തുണയുമായി ജനപ്രതിനിധികളും എത്തി.വാഴ നടലിന് ശേഷം പരിസ്ഥിതി ദിന റാലിയും നടത്തി.എറണാകുളത്തിന് പുറമെ മലപ്പുറം ,തൃശ്ശൂര്‍ ജില്ലകളിലും സമാനമായ പ്രതിഷേധമാണ് നടന്നത്.
തിരൂരിനടുത്ത് തെക്കന്‍ കുറ്റൂരില്‍ അമ്മമാരും കുട്ടികളും ചേര്‍ന്നാണ് കല്ലുകള്‍ പിഴുതുമാറ്റി കുഴിയില്‍ മരം വച്ചത്. മക്കളെ തോളില്‍ എടുത്താണ് തൃശ്ശൂര്‍ അന്തിക്കാടില്‍ അമ്മമാര്‍ പരിസ്ഥിതി ദിനയാത്ര നടത്തിയത്.
Comments