ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ കൊല്ലപ്പെട്ടു. ബസിൽ 40 പേരാണുണ്ടായിരുന്നത്. തീർത്ഥാടകരെല്ലാവരും യമുനോത്രിയിലേക്ക് പോകുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ദംതയിൽ യമുനോത്രി ദേശീയ പാതിയിലാണ് അപകടമുണ്ടായത്.
യാത്രക്കാർ എല്ലാവരും മധ്യപ്രദേശിൽ നിന്നുള്ളവരാണെന്നാണ് വിവരം. ആറ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 200 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പോലീസും എസ്ഡിആർഎഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
Comments