ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സോപോറിലെ സലൂറ മേഖലയിലെ പാനിപോറ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.
കഴിഞ്ഞ ദിവസം കശ്മീരിലെ അനന്ത്നാഗ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറാണ് കൊല്ലപ്പെട്ടത്. ഭീകരനിൽ നിന്ന് എകെ 47 തോക്കും വെടിക്കോപ്പുകളും കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിലായിരുന്നു. കിഷ്ത്വാർ പോലീസും സുരക്ഷാ സേനയും നടത്തിയ തെരച്ചിലിലാണ് താലിബ് ഹുസൈനെ പിടികൂടിയത്. 2016 മുതൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ സജീവ പ്രവർത്തകനായിരുന്നുന്നു ഇയാൾ.
Comments