ബ്യൂണസ് അയേഴ്സ്: കാൽപ്പന്തുകളിയിലെ മിശിഹ ലയണൽ മെസ്സി ഇനി അഭിനയക്ക ളത്തിലും ഒരു കൈനോക്കുന്നു. ലോക ഫുട്ബോളിൽ ഏറ്റവും അധികം താരമൂല്യമുള്ള ലയണൽ മെസ്സി ടെലിവിഷൻ പരമ്പരയിലാണ് മുഖം കാണിക്കുന്നത്. പിഎസ്ജി യുടെ താരമായ ലയണൽ മെസ്സി യുവേഫാ നേഷൻസ് ലീഗിലടക്കം മികച്ച ഫോമിലുമാണ്. ഡ്രസ്സിംഗ് റൂമിൽ സഹതാരങ്ങളുമായി തമാശകളും പാട്ടുമായി കൂടുന്ന മെസ്സി ഷൂട്ടിംഗ് സെറ്റിലും താമശകളുമായി എല്ലാവരേയും കയ്യിലെടുത്തുവെന്നാണ് സഹതാരങ്ങൾ പറയുന്നത്.
അർജ്ജന്റീന ടിവിയ്ക്കായി ലോസ് പ്രൊട്ടക്ടേഴ്സ് എന്ന പേരിലുള്ള പരമ്പരയിലാണ് ലയണൽ മെസ്സി അഭിനയിക്കുന്നത്. സ്റ്റാർപ്ലസ്ലാ എന്ന കമ്പനിയാണ് മെസ്സി സീരിയൽ താരങ്ങളുമായി സൗഹൃദം പങ്കിടുന്ന ചിത്രങ്ങൾ സഹിതം വാർത്ത പുറത്തുവിട്ടത്. ലോകോത്തര ഫുട്ബോൾ താരത്തെ അഭിനേതാക്കൾ ഏറെ ബഹുമാനത്തോടെയും സന്തോഷത്തോടേയുമാണ് സ്വീകരിച്ചത്. ബ്യൂണസ് അയേഴ്സിലും പാരീസിലുമായി ചിത്രീകരണം നടക്കുന്ന സീരിയൽ 2023ൽ സംപ്രക്ഷണം ആരംഭിക്കും.
ലോകകപ്പ് അടുത്തവരുന്നതിനാൽ മികച്ച ഫോമിലുള്ള ലയണൽ മെസ്സി താൻ ഇതുവരെ നേടാത്ത ലോകകിരീടം ടീമിന് സമ്മാനിക്കാനുള്ള തിരക്കിലാണ്. കോപ്പാ അമേരിക്ക കിരീടം തന്റെ മികവിൽ ടീമിന് നേടിക്കൊടുത്ത മെസ്സി നിലവിൽ യോഗ്യതാ മത്സരങ്ങളിലും മികച്ച ഫോമിലാണ്. ഇതുവരെ നടന്ന 17 മത്സരങ്ങലിൽ 11ലും അർജ്ജന്റീന ജയം നേടി മുന്നേറുകയാണ്. ബ്രസീലിന് പിന്നിൽ ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ രണ്ടാമന്മാരായിട്ടാണ് അർജ്ജന്റീന രംഗത്തുള്ളത്.
Comments