കൂടുതൽ പേരുകൾ പുറത്തുവിട്ട് സ്വപ്‌ന; നികേഷ് കുമാർ വരും, അവർ പറയുന്നത് കേട്ടാൽ കേസ് തീർത്തുതരുമെന്ന് ഷാജ് കിരൺ പറഞ്ഞു; സരിത്തിന്റെ അറസ്റ്റ് ഷാജ് കിരൺ തലേന്ന് തന്നെ പറഞ്ഞു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂടുതൽ പേരുകൾ പുറത്തുവിട്ട് സ്വപ്‌ന; നികേഷ് കുമാർ വരും, അവർ പറയുന്നത് കേട്ടാൽ കേസ് തീർത്തുതരുമെന്ന് ഷാജ് കിരൺ പറഞ്ഞു; സരിത്തിന്റെ അറസ്റ്റ് ഷാജ് കിരൺ തലേന്ന് തന്നെ പറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 06:16 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി തന്നെ സമ്മർദ്ദത്തിലാക്കാൻ ഷാജ് കിരൺ ശ്രമിച്ചതായി ആവർത്തിച്ച് സ്വപ്ന. ഷാജ് കിരണിനെ അറിയാം. ശിവശങ്കർ ആണ് പരിചയപ്പെടുത്തിയത്. കുറെ വർഷങ്ങളായി ബന്ധമില്ലായിരുന്നു. അശ്വത്ഥാമാവ് ഒരു ആന എന്ന പുസ്തകം ഇറങ്ങിയതിന് പിന്നാലെ തന്റെ നമ്പർ എടുത്ത് വിളിക്കുകയായിരുന്നുവെന്നും അങ്ങനെയാണ് ബന്ധം പുന:സ്ഥാപിച്ചതെന്നും സ്വപ്‌ന പറഞ്ഞു.

സരിത്തിനെ അറസ്റ്റ് ചെയ്യുന്നതിന് തലേന്ന് ഷാജ് കിരണിനെയും ഇബ്രാഹിമിനെയും കണ്ടിരുന്നു. കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളെ കണ്ടതിന് പിന്നാലെ ഷാജ് കിരൺ നിർബന്ധമായി കാണണമെന്ന് പറഞ്ഞു. പാലക്കാട് -തൃശൂർ റൂട്ടിൽ അവരുടെ ഒരു പ്ലോട്ടിൽ പോയി. സരിത്തും ഡ്രൈവർ അനീഷും ഷാജ് കിരണും ഇബ്രാഹിമുമാണ് ഉണ്ടായിരുന്നത്. രാത്രി ഭക്ഷണം വാങ്ങിത്തന്നതും ഷാജ് കിരൺ ആണ്. അതിനിടെ സരിത്തിനോട് ഷാജ് കിരൺ പറഞ്ഞത് ഇയാളെ നാളെ പൊക്കുമെന്നാണ്.

അതുകഴിഞ്ഞ് പാലക്കാട് ചെന്ന് ടിവി ഓൺ ചെയ്തു നോക്കുമ്പോൾ പിസി ജോർജ്ജും സരിത്തുമായുളള ഫോൺ സംഭാഷണമാണ് കേൾക്കുന്നത്. അത് കഴിഞ്ഞ് രാവിലെ മാദ്ധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സരിത്തിനെ പോലീസുകാർ തട്ടിക്കൊണ്ടുപോയത്.

അങ്ങനെയാണ് ഷാജ് കിരണിനെ വിളിച്ചത്. വിഷമിക്കേണ്ട 45 മിനിറ്റിനുളളിൽ അല്ലെങ്കിൽ
ഒരു മണിക്കൂറിനുളളിൽ സരിത്തിനെ വിട്ടയയ്‌ക്കുമെന്നായിരുന്നു ഷാജ് കിരൺ പറഞ്ഞത്. എങ്ങനെയെന്ന് ചോദിച്ചപ്പോൾ അതൊന്നും താൻ അറിയണ്ടെന്നും പറഞ്ഞു. വിജിലൻസ് ആണ് സരിത്തിനെ കൊണ്ടുപോയതെന്ന് മാദ്ധ്യമങ്ങൾ അറിയുന്നതിന് മുൻപ് ഷാജ് കിരൺ തന്നെ അറിയിച്ചു.

അന്ന് ഉച്ച മുതൽ വൈകിട്ട് വരെ ഷാജ് കിരണും ഇബ്രാഹിമും തന്റെ ഓഫീസിൽ ഉണ്ടായിരുന്നു. 164 പ്രകാരം താൻ നൽകിയ മൊഴി പിൻവലിക്കാനായിരുന്നു സമ്മർദ്ദം. ഇതിനിടെ രണ്ട് എഡിജിപിമാർ ഇവരെ 56 തവണയെങ്കിലും വിളിച്ചതായും ഇരുവരും പറഞ്ഞതായി സ്വപ്‌ന വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ് കുമാർ എന്നയാൾ ഇന്ന് രാവിലെയോ വൈകുന്നേരമോ വരുമെന്നും അവരുമായി സംസാരിച്ച് അവർ പറയുന്നത് കേൾക്കണമെന്നും യാത്രാ വിലക്കും കേസും എല്ലാം അതോടെ തീർത്തു തരുമെന്നുമായിരുന്നു ഷാജ് കിരണിന്റെ വാക്കുകളെന്നും സ്വപ്‌ന പറഞ്ഞു.

നികേഷ് കുമാർ മാദ്ധ്യമപ്രവർത്തകനാണോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു സ്വപ്‌നയുടെ മറുപടി. ഷാജ് കിരൺ പറഞ്ഞത് ആരുടെയൊക്കെ പേരുകളാണെന്ന് തനിക്ക് അറിയില്ല. തന്നെ അറസ്റ്റ് ചെയ്താൽ ഹറാസ്‌മെന്റ് ഉണ്ടാകും. അതുകൊണ്ടാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ അഭിഭാഷകനോട് പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു.

Tags: Swapna SureshGold Smugglingkerala CMസ്വപ്‌നനികേഷ് കുമാർഷാജ് കിരൺ
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies