ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ബിനാമി; പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് വഴി; നിർണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ബിനാമി; പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് വഴി; നിർണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 04:19 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വിദേശ ഫണ്ടുകളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. പിണറായിയുടെയും കോടിയേരിയുടെയും ഫണ്ടുകൾ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്‌സ് ചർച്ച് വഴിയാണെന്ന് സ്വപ്‌ന വെളിപ്പെടുത്തി. അത് കാരണമാണ് അവരുടെ എഫ്‌സിആർഎ ക്യാൻസൽ ആയത്. താൻ നികേഷ് കുമാറിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു.

ഷാജ് കിരൺ മുഖ്യമന്ത്രി പിണറായി വിജയന്റെ ബിനാമിയാണെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി. കോടിയേരിയുടെയും പിണറായിയുടെയും ഫണ്ടുകൾ പോകുന്നത് ബിലീവേഴ്‌സ് ചർച്ച് വഴി യുഎസിലേക്കാണ്. ഷാജ് കിരൺ അതിന്റെയും മറ്റ് നിരവധി കമ്പനികളുടേയും ഡയറക്ടറാണ്. ബ്രോക്കറായിരുന്ന ഷാജ് കിരൺ എങ്ങനെ ഇത്രയുംകമ്പനികളുടെ ഡയറക്ടറായി എന്ന് ഇതിലൂടെ വ്യക്തമാണ്. ബിലീവേഴ്‌സ് ചർച്ചിന്റെ ആളാണ് ഷാജ് കിരൺ എന്നും സ്വപ്‌ന പറഞ്ഞു.

ഷാജ് കിരൺ ഡയറക്ടറായിരിക്കുന്ന കമ്പനികളുടെ വിശദ വിവരങ്ങളും സ്വപ്‌ന മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ വെളിപ്പെടുത്തി. അയാൾ ബിനാമിയാണെന്നും ഫണ്ടുകൾ വിദേശരാജ്യങ്ങളിലേക്കാണ് പോകുന്നത് എന്നും രേഖകളിൽ നിന്നും വ്യക്തമാണെന്നും സ്വപ്‌ന പറഞ്ഞു. തന്നെ കേസിൽ നിന്നും രക്ഷപ്പെടുത്താമെന്ന് ഷാജ് കിരൺ പറഞ്ഞുവെന്നും അതിനാലാണ് താൻ എല്ലാവരെയും തള്ളിപ്പറഞ്ഞത് എന്നും സ്വപ്‌ന വെളിപ്പെടുത്തി.

Tags: Swapna SureshPinarayi Vijayanshaj kiran
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies