കൊച്ചി : ഫോബ്സ് മാസിക പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ ഏറ്റവും വലിയ ധനികനെന്ന് ഷാജ് കിരണൻ. സ്വപ്ന സുരേഷ് പുറത്തുവിട്ട വോയ്സ് ക്ലിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒന്നാം നമ്പറുകാരൻ പിണറായി വിജയൻ ആണെന്നും ഷാജ് കിരൺ പറയുന്നുണ്ട്.
കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും തന്റെ അടുത്ത ആളുകളാണെന്നും ഇവരുടെ ഇടപാടുകൾ താൻ തന്നെയാണ് നടത്തുന്നത് എന്നും ഷാജ് കിരൺ ശബ്ദരേഖയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പാർട്ണറാണ് താൻ. മുഖ്യമന്ത്രി തന്റെ അടുത്ത ആളാണെന്നും അതുകൊണ്ട് തന്നെ സ്വപ്നയെ സഹായിക്കാൻ തനിക്ക് സാധിക്കുമെന്നും ഷാജ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ എന്തിനാണ് ഇത്തരത്തിലൊരു മൊഴി നൽകിയത് എന്നും അദ്ദേഹം വളരെയധികം അസ്വസ്ഥനാണെന്നും ഷാജ് ചോദിക്കുന്നുണ്ട്. തന്നെ എഡിജിപി വിളിക്കുന്നുണ്ടെന്നും ശബ്ദരേഖയിൽ ഇടയ്ക്ക് ഷാജ് പറയുന്നു. എഡിജിപിയെ കാണാനും യാത്രാവിലക്ക് നീക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടാനും ഷാജ് സ്വപ്നയോട് നിർദ്ദേശിച്ചു. എന്നാൽ ഇത് ഏത് എഡിജിപിയാണെന്നത് വ്യക്തമല്ല.
രഹസ്യമൊഴി നൽകിയതിലൂടെ സ്വപ്ന എന്താണ് നേടിയത് എന്നും ഷാജ് കിരൺ ചോദിക്കുന്നുണ്ട്. ഇനിയും ജയിലിൽ കിടക്കണോ എന്നും ഇയാൾ ചോദിക്കുന്നു. മാന്യമായി പണം നൽകി സെറ്റിലാക്കാം എന്നും ഷാജ് വാഗ്ദാനം ചെയ്തു.
Comments