വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ; കണ്ടംവഴിയോടിയ സിപിഎം നേതാവ് ഷാജഹാനെതിരെ അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ; കണ്ടംവഴിയോടിയ സിപിഎം നേതാവ് ഷാജഹാനെതിരെ അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 08:52 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: വീട്ടമ്മയുടെ കുളിമുറിയിൽ ഒളി ക്യാമറവെച്ച് നഗ്ന ചിത്രങ്ങൾ പകർത്തിയ സംഭവത്തിൽ പ്രതിയായ സിപിഎം പ്രവർത്തകനെതിരെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കടാംകോട് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് ഊർജ്ജിതമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ വീട്ടമ്മ കുളിയ്‌ക്കുന്നതിനിടെ ജനാലവഴി മൊബൈൽ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്.

സംഭവത്തിൽ പാലക്കാട് സൗത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്. മൊബൈൽ ക്യാമറയിൽ നഗ്നചിത്രങ്ങൾ പകർത്തുന്നത് പിടിക്കപ്പെട്ടതോടെ ഷാജഹാൻ ഒളിവിൽ പോകുകയായിരുന്നു.  യുവതി ബഹളം വെച്ചതിനെ തുടർന്ന് ഓടുന്നതിനിടെ ഷാജഹാൻ മൊബൈൽ ഫോൺ ഉപേക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ലൊക്കേഷൻ നോക്കി പ്രതി എവിടെയെന്ന് കണ്ടെത്തുന്നതിനും പോലീസിന് സാധിച്ചിട്ടില്ല.  ഇയാളുടെയും ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും വീടുകൾ നിരീക്ഷണത്തിലാണ്. ഇയാൾ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളും പോലീസ് കാവലിലാണ്.

ജോലി കഴിഞ്ഞുവന്ന് രാത്രി കുളിക്കാൻ കയറിയപ്പോഴായിരുന്നു ഷാജഹാൻ കുളിമുറിയിലെ ജനൽ വഴി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. അനക്കം കേട്ട് ജനലിലേക്ക് നോക്കിയപ്പോഴാണ് മൊബൈൽ ഫോൺ കണ്ടത്. ഉടനെ നിലവിളിക്കുകയായിരുന്നു. ഇതോടെ ഷാജഹാൻ ഓടി രക്ഷപ്പെട്ടു. ഓടുന്നവഴിയ്‌ക്ക് ഇയാളുടെ മൊബൈൽ താഴെ വീഴുകയായിരുന്നു.

സംഭവ ശേഷം വീട്ടമ്മ സഹായത്തിനായി വിളിച്ചത് ഷാജഹാന്റെ ഫോണിലേക്കാണ്. ഫോൺ സ്വന്തം വീട്ടിൽ നിന്നും റിംഗ് ചെയ്യുന്നതുകേട്ടതോടെയാണ് സംഭവത്തിന് പിന്നിൽ ഷാജഹാൻ ആണെന്ന് വ്യക്തമായത്. തുടർന്ന് മൊബൈലുമായി വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.

ലൈഫ് മിഷൻ നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടാണ് വീട്ടമ്മ ഷാജഹാനെ പരിചയപ്പെടുന്നത്. സംഭവത്തിൽ നീതി കിട്ടുന്നതുവരെ പോരാടുമെന്ന് വീട്ടമ്മ ജനം ടിവിയോട് പ്രതികരിച്ചിരുന്നു.

Tags: PolicePalakkadshajahan
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies