നൂപുർ ശർമ്മ ക്ഷമ അർഹിക്കുന്നുവെന്നാണ് ഇസ്ലാം പറയുന്നത്; പരാമർശത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ എതിർക്കപ്പെടേണ്ടതാണെന്ന് ജമാഅത്ത് ഉലമ ഇ ഹിന്ദ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂപുർ ശർമ്മ ക്ഷമ അർഹിക്കുന്നുവെന്നാണ് ഇസ്ലാം പറയുന്നത്; പരാമർശത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ എതിർക്കപ്പെടേണ്ടതാണെന്ന് ജമാഅത്ത് ഉലമ ഇ ഹിന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 07:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രവാചകനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് നൂപുർ ശർമ്മയ്‌ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ജമാഅത്ത് ഉലമ-ഇ-ഹിന്ദ്. ഇസ്ലാമിക നിയമപ്രകാരം നൂപുർ ശർമ്മ ക്ഷമ അർഹിക്കുന്നുവെന്നും ജമാഅത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്റ് സുഹൈബ് ഖാസിമി പറഞ്ഞു. ബിജെപി വക്താവായിരുന്ന നൂപുർ ശർമ്മയെ പാർട്ടിയും സസ്‌പെൻഡ് ചെയ്തിരുന്നു. രാജ്യത്ത് വിവിധ മുസ്ലീം സംഘടനകൾ നടത്തുന്ന അതിക്രമങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുവെന്ന് ഖാസിമി വ്യക്തമാക്കി.

‘ ഞങ്ങൾ ഒരു രീതിയിലും രാജ്യത്തെ നിയമം കയ്യിലെടുക്കാൻ പോകുന്നില്ല. നൂപുർ ശർമ്മ ക്ഷമ അർഹിക്കുന്നുവെന്നാണ് ഇസ്ലാം പറയുന്നത്. അവർ നടത്തിയ പരാമർശങ്ങളുടെ പേരിൽ രാജ്യത്തെമ്പാടും നടക്കുന്ന അക്രമങ്ങളോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തുകയാണ്’. നൂപുർ ശർമ്മയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ബിജെപി തീരുമാനത്തേയും അദ്ദേഹം സ്വാഗതം ചെയ്തു.

‘ ഇന്ത്യയിലെ നിയമങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. എന്നാൽ ആളുകൾ നിയമം കയ്യിലെടുക്കുന്നതിനോട് ഒരു രീതിയിലും യോജിക്കാനാകില്ല. റോഡിൽ നിന്ന് ആക്രോശിച്ച് കൊണ്ട് ലംഘിക്കപ്പെടാനുള്ളതല്ല നിയമങ്ങൾ’ എന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങളെ ഒരു രീതിയിലും ന്യായീകരിക്കാനില്ലെന്നും, അക്രമങ്ങളെ പിന്തുണയ്‌ക്കുന്ന ആളുകൾക്കെതിരെ ഫത്വ പുറപ്പെടുവിക്കുമെന്നും ഖാസിമി കൂട്ടിച്ചേർത്തു. അസ്ഹറുദ്ദീൻ ഒവൈസിക്കും മുഹമ്മദ് മദനിക്കുമെതിരെ ഫത്വ പുറപ്പെടുവിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

 

Tags: Nupur SharmaProphet remark
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies