സമൂഹ മാദ്ധ്യമങ്ങളിൽ മൃഗങ്ങളുടെ സൗഹൃദങ്ങൾ ,കലഹങ്ങൾ മറ്റ് പെരുമാറ്റങ്ങൾ എന്നിവയുടെ വീഡിയോ വൈറലാകാറുണ്ട്. പലരും തങ്ങൾ ഓമനിച്ച് വളർത്തുന്ന മൃഗങ്ങളുടെ ഇത്തരത്തിലുള്ള വീഡിയോകൾ പങ്കിടാറുമുണ്ട്.ഇപ്പോൾ സമൂഹമാദ്ധ്യമത്തിലൂടെ കാഴ്ചക്കാരുടെ മനം കവരുന്നതും അത്തരത്തിലോരു വീഡിയോയാണ്.
വൈറലായി മാറിയിരിക്കുന്ന വീഡിയോയിൽ രണ്ട് കുഞ്ഞ് നായ്കുട്ടികളെ കാണാം.ഏറെ ഓമനത്തവും ഭംഗിയുള്ള നായകുട്ടികൾ. ദിവസങ്ങൾ മാത്രം പ്രായമുള്ള ഇവർ പരസ്പരം സഹായിക്കുന്നതാണ് വീഡിയോ. പടി കയറാൻ കഷ്ടപ്പെടുന്ന ഒരു നായ്കുട്ടിയെ മറ്റൊരു നായകുട്ടി സഹായിക്കുകയാണ്.അതേസമയം വീഡിയോയിലെ താരം ഒരു നായകുട്ടിയെ സഹായിക്കുന്ന കറുപ്പും വെളുപ്പും നിറത്തിലുള്ള മറ്റൊരു നായകുട്ടിയാണ്.
ചെറിയ നായകുട്ടികൾക്ക് പടികൾ കയറാൻ പ്രയാസമാണ്.വീഡിയോയിൽ ഒരു നായകുട്ടി
പടികൾ കയറാൻ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും കാണാം. അതുകണ്ട് മറ്റൊരു നായകുട്ടി അവനെ പടികയറുന്നതിനായി സഹായിക്കുകയാണ് .തന്റെ പുറത്ത് ചവിട്ടി എളുപ്പത്തിൽ പടികൾ കയറാൻ വഴിയൊരുക്കുകയാണ് കൂട്ടുകാരൻ നായകുട്ടി.
True friend😍 👏👏 pic.twitter.com/Lux1PgXQKo
— Puppies 🐶 (@PuppiesIover) June 13, 2022
ട്വിറ്ററിലൂടെയാണ് ഈ വീഡിയോ കാഴ്ചക്കാരിലേക്ക് എത്തിയത്.ലക്ഷക്കണക്കിന് ആളുകളാണ് പ്രേക്ഷകരുടെ ഹൃദയം കവർന്ന ഈ വീഡിയോ കണ്ടിരിക്കുന്നത്.അതേസമയം വളരെ രസകരമായ മറുപടികളാണ് കാഴ്ചക്കാർ വീഡിയോയ്ക്ക് ലഭിക്കുന്നത്.
Comments