ഡോഗ് ഫുഡ് രുചിക്കാൻ മനുഷ്യനെ വേണം; പ്രതിഫലം അഞ്ച് ലക്ഷം രൂപ ; പെറ്റ് കമ്പനിയുടെ വാഗ്ദാനം വ്യാജമല്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡോഗ് ഫുഡ് രുചിക്കാൻ മനുഷ്യനെ വേണം; പ്രതിഫലം അഞ്ച് ലക്ഷം രൂപ ; പെറ്റ് കമ്പനിയുടെ വാഗ്ദാനം വ്യാജമല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 04:47 pm IST
FacebookTwitterWhatsAppTelegram

അഞ്ച് ദിവസം ഡോഗ് ഫുഡ് കഴിച്ചാൽ അഞ്ച് ലക്ഷം രൂപ സമ്മാനം. അവിശ്വസനീയമെന്ന് തോന്നുന്ന ഈ ജോലി നൽകുന്ന ഒരു കമ്പനിയുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പെറ്റ്-കമ്പനിയാണ് ഡോഗ് ഫുഡ് കഴിച്ചാൽ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നത്.

കമ്പനി ഉൽപാദിപ്പിക്കുന്ന ഡോഗ് ഫുഡ് തുടർച്ചയായി അഞ്ച് ദിവസം കഴിച്ചു നോക്കുകയാണ് ജോലിക്കെടുക്കുന്നയാളുടെ ചുമതല. ഡോഗ് ഫുഡ് രുചിച്ചുനോക്കുന്ന ഉദ്യമത്തിൽ ഏർപ്പെട്ടാൽ അദ്ദേഹത്തിന് അനുഭവപ്പെടുന്ന കാര്യങ്ങൾ പങ്കുവെക്കണം. ആഹാരത്തിന്റെ രുചി, കഴിക്കുമ്പോൾ എന്ത് തോന്നുന്നു, എനർജി ലെവൽ എത്രമാത്രമുണ്ട്, മാനസിക നില എപ്രകാരമാണ്.. തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തണം. ഏറ്റവും പ്രധാനമായി ഡോഗ് ഫുഡ് കഴിക്കുന്ന അഞ്ച് ദിവസം മറ്റ് ആഹാരങ്ങളൊന്നും തന്നെ കഴിക്കാൻ പാടുള്ളതല്ല..

യുകെയിലെ ഒ.എം.എൻ.ഐ അഥവാ ഒമ്നി എന്ന കമ്പനിയാണ് ഡോഗ് ഫുഡ് രുചിച്ച് അഭിപ്രായം പറയാൻ മനുഷ്യനെ തിരഞ്ഞെടുക്കുന്നത്. ഈ ജോലി ആഗ്രഹിക്കുന്നവർക്ക് പ്രത്യേക യോഗ്യതകൾ ഒന്നും ആവശ്യമില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അലർജിയുള്ളവർ ഈ തൊഴിലിനായി അപേക്ഷിക്കരുതെന്നാണ് കർശന നിർദേശം. യുകെയിൽ താമസിക്കുന്ന 18 വയസിന് മുകളിലുള്ളവർക്ക് ഡോഗ് ഫുഡ് രുചിച്ച് അഞ്ച് ലക്ഷം രൂപ നേടാമെന്നും കമ്പനി വ്യക്തമാക്കുന്നു.

ഇനി ഡോഗ് ഫുഡ് രുചിക്കാൻ മനുഷ്യൻ തന്നെ വേണമെന്ന കമ്പനിയുടെ നിർബന്ധത്തിന് പിന്നിലുള്ള കാരണമെന്തെന്ന് നോക്കാം..

ഒമ്നി എന്ന കമ്പനി പ്രധാനമായും സസ്യാഹാരങ്ങൾ ഉപയോഗിച്ച് ഡോഗ് ഫുഡ് ഉൽപാദിപ്പിക്കുന്നവരാണ്. അതിനാൽ വീഗൻ പെറ്റ് കമ്പനി എന്നാണ് ഒമ്‌നി അറിയപ്പെടുന്നത്. മധുരക്കിഴങ്ങ്, പയർ, അരി, മത്തങ്ങ, ബ്ലൂബെറി, കടല, ക്രാൻബെറി എന്നിവയാണ് ഡോഗ് ഫുഡിലെ പ്രധാന ഘടകങ്ങൾ. അതുകൊണ്ട് തന്നെ മനുഷ്യർക്ക് ഭക്ഷിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഒമ്നി കമ്പനി ഡോഗ് ഫുഡ് ഉണ്ടാക്കുന്നതെന്ന് സഹസ്ഥാപകൻ ശിവ് ശിവകുമാർ പറയുന്നു. മനുഷ്യന് വേണ്ടാത്ത ആഹാര പദാർത്ഥങ്ങളോ ബാക്കിവന്ന ഭക്ഷണമോ ചേർത്തിട്ടല്ല തങ്ങൾ ഡോഗ് ഫുഡ് ഉൽപാദിപ്പിക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് ഇത് രുചിച്ച് നോക്കാൻ മനുഷ്യരെ തന്നെ നിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: Dog FoodOMNI
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies