ഡല്‍ഹി: 2020-21 വര്‍ഷത്തില്‍ തൊഴിലിലായ്മ നിരക്കില്‍ 4.2 ശതമാനത്തിന്റെ കുറവെന്ന് റിപ്പോര്‍ട്ട്. 2020 ജൂലൈ മുതല്‍ 2021 ജൂണ്‍ വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ഇത് 4.8 ശതമാനമായിരുന്നു. 2018-19 ല്‍ 5.8 ശതമാനവും 2017-18 ല്‍ 6.1 ശതമാനവുമായിരുന്നു നിരക്ക്. സ്ഥിതി വിവര മന്ത്രാലത്തിന്റെ സര്‍വേയിലാണ് കണക്കുകള്‍ പുറത്തുവന്നത്. പുരുഷന്മാരുടെ തൊഴിലിലായ്മ നിരക്ക് 5.1 ആയിരുന്നത് 4.5 ആയി കുറഞ്ഞു. സ്ത്രീകളില്‍ ഇത് 3.5 ശതമാനമാവുകയും ചെയ്തു. നേരത്തെ ഇത് 4.2 ശതമാനമായിരുന്നു.
നിശ്ചിത ജനസംഖ്യയില്‍ തൊഴില്‍ ഉള്ളവരുടെ അനുപാതമായ വര്‍ക്കര്‍ പോപുലേഷന്‍(ഡബ്ല്യൂപിആര്‍) നിരക്കും ഉയര്‍ന്നിട്ടുണ്ട്. 2019-20 ല്‍ 38.2 ശതമാനം ആയിരുന്നത് 2020-21 ല്‍ 39.8 ശതമാനമായി ഉയര്‍ന്നു. ഇത് 2018-19 ല്‍ 35.3 ശതമാനവും 2017-18 ല്‍ 34.7 ശതമാനവും ആയിരുന്നു. സ്ത്രീകളില്‍ ഇത് 24.2 ശതമാനമാണ്.
തൊഴില്‍ ചെയ്യുകയോ തൊഴില്‍ അന്വേഷിക്കുകയോ ചെയ്യുന്നവരുടെ നിരക്കായ ലേബര്‍ ഫോഴ്സ് പാര്ട്ടിഷിപ്പേഷന് നിരക്കും (എല്എഫ്പിആര്) വര്‍ദ്ധിച്ചു. 2019-20 ല്‍ 40.1 ശതമാനമായിരുന്നത് 2020-21 ല്‍ 41.6 ശതമാനമായാണ് ഉയര്‍ന്നത്. പുരുഷന്മാരില് ഇത് 56.8 ശതമാനത്തില്‍ നിന്നും 57.5 ശതമാനവും സ്ത്രീകളില്‍ 22.8 ശതമാനത്തില്‍ നിന്നും 25.1 ശതമാനമായി കുതിക്കുകയും ചെയ്തു.
അടുത്ത ഒന്നരവര്‍ഷത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പത്ത് ലക്ഷം പേരെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. പല വകുപ്പുകളിലായിട്ടാണ് നിയമനം. ഏതൊക്കെ വകുപ്പുകളിലാണ് ഒഴിവുകളുള്ളത്, ഏതൊക്കെ വകുപ്പുകളിലാണ് നിയമനം നടക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്ത് വിടും.എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലേയും മാനവവിഭവശേഷി സ്ഥിതി നേരിട്ട് അവലോകനം ചെയ്ത ശേഷമാണ് നിയമനത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്.
കൗമാരക്കാര്‍ക്ക് ഹ്രസ്വകാല സൈനികസേവനത്തിന് അവസരമൊരുക്കുന്ന പുതിയ പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കും. അഗ്നിപഥ് എന്ന പദ്ധതിയിലൂടെ കൗമാരക്കാര്‍ക്ക് നാല് വര്‍ഷം സൈനികസേവനം നടത്താനുള്ള അവസരം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം .
Comments