അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധവും കലാപശ്രമവും; ആസൂത്രിതമെന്ന് സംശയം; രണ്ട് ട്രെയിനുകൾക്ക് തീയിട്ടു; 22 തീവണ്ടികൾ റദ്ദാക്കി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധവും കലാപശ്രമവും; ആസൂത്രിതമെന്ന് സംശയം; രണ്ട് ട്രെയിനുകൾക്ക് തീയിട്ടു; 22 തീവണ്ടികൾ റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 04:52 pm IST
Facebook
Twitter
WhatsAppTelegram

പട്‌ന: യുവാക്കൾക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധവും അതിന്റെ മറവിൽ നടക്കുന്ന കലാപശ്രമവും ആസൂത്രിതമെന്ന് സംശയം. ബിഹാറിൽ വ്യാപകമായി അഴിഞ്ഞാടുന്ന അക്രമികൾ രണ്ട് ട്രെയിനുകൾക്ക് തീയിട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ 22 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ബിഹാറിന് പുറമേ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ പദ്ധതിക്കെതിരെ വിദ്യാർത്ഥികളെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗമാണ് ബിഹാറിൽ കലാപത്തിന് ഇറങ്ങിയത്. സുരക്ഷാസേനയ്‌ക്ക് നേരെ ഇവർ കല്ലെറിഞ്ഞു. ഭാബുവ റോഡ് റെയിൽവേ സ്‌റ്റേഷനിലാണ് അക്രമികൾ ട്രെയിനിന് തീവെച്ചത്. അഗ്നിപഥ് പദ്ധതി പ്രകാരം സുരക്ഷാസേനകളിലേക്ക് ്‌നാല് വർഷ റിക്രൂട്ട്‌മെന്റ് പോരെന്നും പഴയ രീതിയിൽ റിക്രൂട്ട്‌മെന്റ് നടത്തണമെന്നുമുളള വിചിത്രമായ ആവശ്യമാണ് കലാപകാരികൾ ഉന്നയിക്കുന്നത്.

ബിഹാറിലെ കൈമൂർ ചപ്രയിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അടിച്ച തകർത്ത ശേഷം തീ വെയ്‌ക്കുകയായിരുന്നു. ട്രെയിനിലെ ഓരോ ബോഗിയിലും കയറിയിറങ്ങി വലിയ കമ്പുപയോഗിച്ച് അടിച്ചു തകർത്ത ശേഷമാണ് കലാപകാരികൾ തീവെച്ചത്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ 22 ട്രെയിനുകൾ റദ്ദാക്കിയതായി ഈസ്റ്റ് റെയിൽവേ അറിയിച്ചു. അഞ്ച് ട്രെയിനുകൾ റീഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ജഹാനാബാദ്, ബുക്‌സാർ, മുസാഫറാബാദ്, ഭോജ്പൂർ, സരൺ, മുംഗർ, നവാഡ, കൈമൂർ എന്നിവിടങ്ങളിലാണ് അക്രമികൾ അഴിഞ്ഞാടുന്നത്. നവാഡ, ജെഹാനാബാദ്, ചപ്ര എന്നിവിടങ്ങളിൽ തെരുവിലിറങ്ങിയ അക്രമികൾ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിച്ച്
ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. രാജസ്ഥാൻ, ഹരിയാന, യുപി, ഡൽഹി എന്നിവിടങ്ങളിലും അക്രമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പദ്ധതിക്കെതിരെ യുവാക്കളെ ഇറക്കി വിട്ട് സർക്കാർ വിരുദ്ധ കലാപത്തിനുളള ശ്രമമാണെന്ന് സംശയമുയരുന്നുണ്ട്. യുപിയും ഹരിയാനയും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ അഗ്നിപഥ് പദ്ധതിയിലൂടെ സേവനമനുഷ്ടിക്കുന്നവർക്ക് പോലീസ് സേന ഉൾപ്പെടെ സംസ്ഥാനത്തിന്റെ പരിധിയിലുളള വിവിധ സേനാവിഭാഗങ്ങളിൽ മുൻഗണന ഉറപ്പുനൽകിയിട്ടുണ്ട്. പഠനം കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് ജോലിക്കായി കാത്തിരിക്കാതെ മികച്ച കരിയർ കെട്ടിപ്പടുക്കാനുളള അവസരമാണ് കേന്ദ്രസർക്കാർ നൽകുന്നത്.

Tags: Agnipath Schemeഅഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies