സ്ത്രീധനം പോര; നിന്റേത് ഗതികെട്ട കുടുംബം; കാസർകോട് സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ കൈ ഭർത്താവ് തല്ലിയൊടിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീധനം പോര; നിന്റേത് ഗതികെട്ട കുടുംബം; കാസർകോട് സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ കൈ ഭർത്താവ് തല്ലിയൊടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 01:44 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ കൈ ഭർത്താവ് തല്ലിയൊടിച്ചു. കോളിയടുക്കം സ്വദേശിനി മൈമൂനയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ഭർത്താവ് മുഹമ്മദ് ബഷീറിനെതിരെ മൈമൂന ബേക്കൽ പോലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വാക്കു തർക്കത്തിനിടെ ബഷീർ പാനെടുത്ത് മൈമൂനയുടെ തലയ്‌ക്ക് അടിയ്‌ക്കാൻ തുനിഞ്ഞപ്പോൾ കൈകൊണ്ട് തടുത്തു. തുടർന്ന് കയ്യിൽ മുറിവുണ്ടായി. ഇത് നോക്കുന്നതിനിടെ അടുപ്പിന് സമീപത്തുനിന്നും വലിയ വിറകുകൊള്ളിയെടുത്ത് ബഷീർ മൈമൂനയുടെ കൈക്ക് അടിക്കുകയായിരുന്നു. മൂന്ന് തവണ ബഷീർ കയ്യിൽ അടിച്ചതായി മൈമൂന പറഞ്ഞു. മറ്റൊരു വിറകു കൊള്ളിയെടുക്കാൻ ഇയാൾ പുറത്തേക്ക് പോയപ്പോൾ വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു.

അഞ്ച് വർഷം മുൻപായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹ ശേഷം ഇയാൾ നിരന്തരം ഉപദ്രവിക്കാറുള്ളതായി മൈമൂന പറഞ്ഞു. ഇക്കാര്യം തന്റെ മക്കളെ കരുതി പുറത്തുപറഞ്ഞിട്ടില്ല. മക്കൾക്ക് ഉമ്മയും ഉപ്പയും വേണമെന്ന ആഗ്രഹം കൊണ്ടാണ് താൻ ഒന്നും പുറത്തുപറയാതിരുന്നത്. സ്ത്രീധനം പോരെന്ന് പറഞ്ഞാണ് ശാരീരിക പീഡനം. സ്ത്രീധനം കുറഞ്ഞു പോയി, നിന്റേത് ഒരു ഗതികെട്ട കുടുംബമാണെന്നും ഇയാൾ പറയാറുണ്ട്. ഉമ്മയോടോ സഹോദരനോടോ പണം ചോദിക്കാനും ഇയാൾ നിർബന്ധിക്കാറുണ്ടെന്നും മൈമൂന വ്യക്തമാക്കി.

റൂമിൽ പൂട്ടിയിട്ട് ഇയാൾ ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്. ഒരിക്കൽ റൂമിൽ പൂട്ടിയിട്ട് താക്കോലുമായി ഇയാൾ പുറത്തുപോയി. അടുത്തിടെ റൂമിൽ പൂട്ടിയിട്ട് ബെൽറ്റ് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചിരുന്നുവെന്നും മൈമൂന കൂട്ടിച്ചേർത്തു.

Tags: casedowrybasheerkasargod
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies