തൃക്കണ്ടിയൂർ മഹദേവ ക്ഷേത്രം; ടിപ്പുവിന്റെ ആക്രമണങ്ങളെ അതിജീവിച്ച ഹൈന്ദവ സംസ്കൃതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃക്കണ്ടിയൂർ മഹദേവ ക്ഷേത്രം; ടിപ്പുവിന്റെ ആക്രമണങ്ങളെ അതിജീവിച്ച ഹൈന്ദവ സംസ്കൃതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 11:56 pm IST
FacebookTwitterWhatsAppTelegram

വംശീയ ഉന്മൂലനം മുഖമുദ്രയാക്കിയ മൈസൂർ രാജാവ് ടിപ്പുവിന്റെ ആക്രമണങ്ങളെ അതിജീവിച്ച ചരിത്രം വരും തലമുറകളിലേക്കു പകർന്ന് തലയുയർത്തി നിൽക്കുന്ന മലബാറിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തൃക്കണ്ടിയൂർ മഹദേവ ക്ഷേത്രം. മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും 2 കിലോ മീറ്റർ തെക്ക് മാറിയാണ് ക്ഷേത്രത്തിന്റെ സ്ഥാനം. പരശുരാമൻ പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. കിഴക്ക് ദർശനമായാണ് പ്രതിഷ്ഠ.

ഗജപൃഷ്ഠ ശ്രീകോവിലാണ് ഈ ക്ഷേത്രത്തിനുള്ളത്. ആനയുടെ പിൻഭാഗത്തിന്റെ ആകൃതിയിലുള്ള ശ്രീകോവിലാണ് ഗജപൃഷ്ഠ ശ്രീകോവിൽ. ഗണപതി, പരശുരാമൻ, വിഷ്ണു, അന്തിമഹാകാളൻ, വേട്ടക്കാരൻ എന്നിവർ ഉപദേവതകളാണ്. തൃക്കണ്ടിയൂർ മഹാദേവന്റെ പുത്രീ സങ്കൽപ്പമാണ് അമ്പലക്കുളങ്ങര ഭഗവതി.

പരശുരാമ പ്രതിഷ്ഠയാകയാൽ ഇവിടെ ആനകളെ എഴുന്നള്ളിക്കാറില്ല. തുലാമാസത്തിലെ കറുത്ത വാവിന് ആറാട്ടോടെ അവസാനിക്കുന്ന എട്ട് ദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ പ്രധാനം. ഉത്സവ ഘോഷയാത്രയുടെ ഭാഗമായി ഭണ്ഡാര കാവിലേക്ക് എഴുന്നള്ളത്തുണ്ട്. ഭണ്ഡാരക്കാവിലമ്മ തൃക്കണ്ടിയൂർ മഹാദേവന്റെ ഭാര്യയാണ് എന്നാണ് സങ്കൽപ്പം. എഴുന്നള്ളത്ത് കഴിഞ്ഞ് മഹാദേവൻ രാത്രി തന്നെ മടങ്ങി എത്തുമെങ്കിലും അടുത്ത പ്രഭാതത്തിലെ പുണ്യാഹത്തിന് ശേഷമേ ക്ഷേത്രത്തിനകത്ത് കടക്കാറുള്ളൂ.

ചരിത്രാതീത കാലത്ത് നിർമ്മിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾ നിർവ്വഹിച്ചു വന്നിരുന്നത് ശിവദ്വിജനമ്പി എന്നറിയപ്പെടുന്ന 48 മൂസത് കുടുംബങ്ങളായിരുന്നു. പിന്നീട് ക്ഷേത്രം ആലത്തിയൂർ നമ്പൂതിരി സഭയുടെ അധീനതയിലായി. പിൽക്കാലത്ത് ക്ഷേത്രം വെട്ടത്ത് രാജാവിന്റെ അധീനതയിലായി. വെട്ടത്ത് രാജകുടുംബത്തിന്റെ പ്രതാപം അസ്തമിച്ചതോടെ ക്ഷേത്രം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സാമൂതിരിക്ക് കൈമാറി.

ആക്രമണ കാലത്ത് ടിപ്പു ക്ഷേത്രം നശിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പൂർണ്ണമായും തകർക്കുന്നതിൽ ടിപ്പു പരജയപ്പെട്ടു. പിൽക്കാലത്ത് ക്ഷേത്രം പുനരുത്ഥരിക്കപ്പെട്ടു. മണ്ഡലകാലത്ത് 41 ദിവസം തന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ശക്തി പൂജയും ഇവിടത്തെ പ്രധാന വിശേഷമാണ്.

ടിപ്പുവിന്റെ പടയാളികൾ ശിവലിംഗം തകർക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് അവർ നന്ദി വിഗ്രഹത്തിന്റെ ശിരസ്സ് ഛേദിച്ചു. ശിരസ്സറ്റ നന്ദി വിഗ്രഹം ഇന്നും ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കാണാം.

Tags: Tipu
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies