മഹാരാഷ്ട്രയിൽ ശിവസേനയിലും കോൺഗ്രസിലും പടലപിണക്കം രൂക്ഷം; മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറെന്ന് ഉദ്ധവ്, ഇടപെടാൻ സമയമായില്ലെന്ന് ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിൽ ശിവസേനയിലും കോൺഗ്രസിലും പടലപിണക്കം രൂക്ഷം; മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറെന്ന് ഉദ്ധവ്, ഇടപെടാൻ സമയമായില്ലെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 04:31 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര എം എൽ സി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത പരാജയത്തോടെ ഭരണകക്ഷിയായ മഹാ വികാസ് അഖാഡിയിൽ ഉടലെടുത്ത രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ശിവസേന എം എൽ എമാർ കൂറുമാറിയെന്ന ആക്ഷേപത്തെ തുടർന്ന്, രാജി വെക്കാൻ തയ്യാറാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചതായാണ് റിപ്പോർട്ട്. എല്ലാത്തിനും പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ ആരോപണം നിഷേധിച്ച ബിജെപി, വിഷയത്തിൽ ഇടപെടാൻ സമയമായില്ലെന്ന് അറിയിച്ചു. കൃത്യമായ സമയമാകുമ്പോൾ യുക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നാരായൺ റാണെ വ്യക്തമാക്കി.

മഹാരാഷ്‌ട്ര എം എൽ സി തിരഞ്ഞെടുപ്പിൽ, പത്തിൽ നാല് സീറ്റുകളിലേക്കാണ് ബിജെപിക്ക് ജയസാദ്ധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ അഞ്ച് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ബിജെപിക്ക് സാധിച്ചു. ഭരണകക്ഷി എം എൽ എമാർ കൂറുമാറിയതാണ് കാരണമെന്ന ആരോപണം ഉയർന്നതോടെ സഖ്യസർക്കാരിൽ ഭിന്നത ഉടലെടുക്കുകയായിരുന്നു.

കോൺഗ്രസ് എം എൽ എമാരാണ് കൂറുമാറിയത് എന്നായിരുന്നു ആദ്യം സംശയിക്കപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ രാത്രി മുതൽ 22 ശിവസേന എം എൽ എമാർ അപ്രത്യക്ഷരായി. അവർ സൂറത്തിലേക്ക് മാറിയതായി റിപ്പോർട്ട് വന്നു. തുടർന്ന്, സഖ്യനേതാക്കൾ അടിയന്തരമായി യോഗം ചേർന്നു. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ സിപിഐ നേതാവ് ഡി രാജയും പങ്കെടുത്തു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് എം എൽ എമാർ വിമത നീക്കം നടത്തിയത് എന്നതും വ്യക്തമായി.

35 എം എൽ എമാർ വിമത നീക്കത്തിന് പിന്നിലുണ്ട് എന്ന വാർത്തകളും വൈകാതെ പുറത്ത് വന്നു. എന്നാൽ എം എൽ എമാർ എല്ലാവരും ഒപ്പമുണ്ട് എന്ന് ശിവസേന ആവർത്തിച്ചു. ഇതിനിടെ കോൺഗ്രസ് പ്രത്യേക യോഗം ചേർന്നു. എം എൽ എമാർ കൂറ് മാറിയാൽ സർക്കാരിന്റെ നിലനിൽപ്പ് അപകടത്തിലാകുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ഭൂരിപക്ഷം നഷ്ടമാകുമെന്ന ഭയം കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ പരസ്യമാക്കി. ഇതോടെ കോൺഗ്രസും എൻസിപിയും തമ്മിൽ തർക്കം ആരംഭിച്ചു.

ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിക്ക് പോയതും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കൊപ്പം അദ്ദേഹം ഉടൻ മഹാരാഷ്‌ട്രയിൽ മടങ്ങിയെത്തും എന്നതുമാണ് നിലവിൽ പുറത്തു വരുന്ന വിവരങ്ങൾ. ദേവേന്ദ്ര ഫഡ്നവിസ് ഏകനാഥ് ഷിൻഡെയുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.

Tags: CongressBJPncpShiv SenaUdhav ThackareyMVAEknath Shinde
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies