''വിശ്വസിക്കാനായില്ല, എല്ലാവർക്കും വളരെയധികം നന്ദി''; രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി ദ്രൗപതി മുർമു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”വിശ്വസിക്കാനായില്ല, എല്ലാവർക്കും വളരെയധികം നന്ദി”; രാഷ്‌ട്രപതി സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി ദ്രൗപതി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 07:42 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ദ്രൗപതി മുർമു. എല്ലാവർക്കും വളരെയധികം നന്ദിയുണ്ടെന്നായിരുന്നു മുർമുവിന്റെ ആദ്യ പ്രതികരണം. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപതി മുർമുവിനെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി ബിജെപി പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്റെ വസതിയിലെത്തിയ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മുർമു.

ഗോത്രവർഗ നേതാവായ ദ്രൗപതി മുർമുവിന്റെ ഒഡീഷയിലെ ബാരിപാഡയിലുള്ള വസതിയിലേക്കാണ് ജനങ്ങൾ ഇരച്ചെത്തിയത്. വസതിയിൽ ഒത്തുകൂടിയ എല്ലാവരും മുർമുവിന് ആശംസകൾ അറിയിച്ചു. ”രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട വിവരം നിങ്ങളിൽ നിന്നെല്ലാം ലഭിച്ചു. എല്ലാവർക്കും വളരെയധികം നന്ദിയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊന്നും പ്രതികരിക്കുന്നില്ല.” ദ്രൗപതി മുർമു പറഞ്ഞു. വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല. ആശ്ചര്യപ്പെട്ടുപോയി. നന്ദിയുണ്ട്.. കൂടുതലൊന്നും ഇപ്പോൾ സംസാരിക്കാൻ താൽപര്യപ്പെടുന്നില്ല. ഒരു രാഷ്‌ട്രപതിക്ക് ഭരണഘടന അനുശാസിക്കുന്ന അധികാരങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും മുർമു വ്യക്തമാക്കി.

രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയായ രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഗോത്രവർഗ നേതാവാണ് ദ്രൗപതി മുർമു. 64-കാരിയായ മുർമു രാജ്യത്തെ ആദ്യത്തെ ഗോത്രവർഗ വനിതാ ഗവർണർ കൂടിയായിരുന്നു.

ഒഡിഷയിലെ മയൂർഭഞ്ജ് ഗ്രാമത്തിൽ 1958 ജൂൺ 20നായിരുന്നു ദ്രൗപതി മുർമുവിന്റെ ജനനം. ജാർഖണ്ഡ് ഗവർണറായിരുന്ന കാലത്ത് വിവാദങ്ങളിൽ ഒന്നും തന്നെ ഏർപ്പെടാതെ അവിസ്മരണീയമായ പ്രകടനമായിരുന്നു ദ്രൗപതി കാഴ്ചവെച്ചത്. കാലാവധിക്ക് ശേഷം 2021 ജൂലൈ 12-ന് ജാർഖണ്ഡിലെ രാജ്ഭവനിൽ നിന്ന് അവർ ഒഡീഷയിലെ റൈരംഗ്പൂരിലുള്ള ഗ്രാമത്തിലേക്ക് മടങ്ങിപോയി. അന്നുമുതൽ മുർമു അവിടെ തന്നെയാണ് താമസിക്കുന്നത്.

സന്താൾ ഗോത്രവർഗത്തിൽ നിന്നുള്ള വനിതാ നേതാവാണ് മുർമു. ഒഡിഷയിൽ വാണിജ്യ-ഗതാഗത വകുപ്പ് മന്ത്രി സ്ഥാനവും ഫിഷറീസ് മന്ത്രിയുടെ ചുമതലയും മുർമു വഹിച്ചിട്ടുണ്ട്.

Tags: BJPndaPresidential CandidateDraupadi Murmu
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies