തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം അധ്യാപകരും സ്‌കൂള്‍ അധികൃതരും പി. ടി. എ യും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ പല സ്‌കൂളുകളിലും ക്ലാസ് നടക്കുന്ന സമയത്ത് കുട്ടികളെ മറ്റു പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ട്. ഇത് ശരിയല്ലന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം പരിപാടികള്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസിനെ ബാധിക്കാത്ത തരത്തില്‍ ക്രമീകരിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
തളിര് സ്‌കോളര്‍ഷിപ്പ് വിതരണവും തളിര് സ്‌കോളര്‍ഷിപ്പ് 2022 -23 രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു വരുന്ന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയാണ് തളിര്.
Comments