ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷന് ഇന്ന് തുടക്കം. ജൂലൈ 5 വരെയാണ് രജിസ്ട്രേഷൻ കാലാവധി. ഇന്ന് രാവിലെ 10 മണിയോടെ അപേക്ഷകൾ നൽകിത്തുടങ്ങാം. agnipathvayu.cdac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ നൽകാം. 1999 ഡിസംബർ 29നും 2005 ജൂൺ 29നും ഇടയിൽ ജനിച്ചവർക്കാണ് അപേക്ഷ സമർപ്പിക്കാനാകുന്നത്.
indianairforce.nic.in എന്ന വെബ്സൈറ്റിൽ വിജ്ഞാപനം സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം 3000 അഗ്നിവീറുകളെ വ്യോമസേനയിൽ നിയമിക്കും. നാവിക സേനയുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. അടുത്ത മാസം മുതലാണ് കരസേനയുടെ രജിസ്ട്രേഷൻ.
Comments